വാർധ മോഡൽ യു പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ സിറ്റിയുടെ അടുത്തായി തയ്യിൽ പ്രേദേശത്ത് തലയെടുപ്പോടെ നിൽക്കുന്ന അക്ഷരഗേഹമാണ് വാർദ്ധാ മോഡൽ യൂ പി സ്കൂൾ.1938 -39 കാലഘട്ടം മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം ദേശീയ പ്രസ്ഥാനത്തിന്റെ അല ആഞ്ഞടിക്കുന്ന കാലം അന്ന് അദ്ധ്യാപകരുടെ ആവശ്യങ്ങൾക്കായി ഏകദിന ഹർത്താൽ ആചരിക്കാൻ ആഹ്വാനം ചെയ്തു . ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട അദ്ധ്യാപകർ സ്കൂൾ മാനേജർമാരുടെ കണ്ണിലെ കരടായി തീർന്നു . തൊട്ടടുത്ത സ്കൂളിലെ കോൺഗ്രസ് അനുഭാവികളായ നാല് അദ്ധ്യാപകർ സസ്‌പെൻഡ് ചെയ്യപ്പെട്ടു . ശ്രീമാന്മാർ എം , വി ആനന്ദൻ , എം പി കരുവാൻ , എം പി അച്യുതൻ , എം കൃഷ്ണൻ ഇനിഇവരായിരുന്നു അവർ . മാനേജ്‌മെന്റിന്റെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ച് ആ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട അധ്യാപകർക്കും കുട്ടികൾക്കും വേണ്ടി മറ്റൊരു സ്കൂൾ സ്ഥാപിക്കാനുള്ള തീരുമാനമാണ് പിന്നീട് ടീച്ചേർസ് യൂണിയന്റെയും നാട്ടുകാരുടെയും ഭാഗത്തു നിന്നുണ്ടായത്.1939 ജനുവരി 4 ന് ദേശീയ പ്രസ്ഥാനത്തിന്റെ പ്രതികരണമെന്നോണം വാർദ്ധാ മോഡൽ യൂ പി സ്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടു . അന്ന് കണ്ണൂർ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന ശ്രീ എൻ കെ കുമാരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സ്വാമി ആനന്ദതീർത്ഥൻ ആയിരുന്നു ഉദ്ഘാടനകർമ്മം നിർവഹിച്ചത്. പുതിയ സ്‌കൂൾ കമ്മറ്റിയുടെ പ്രസിഡണ്ട് ശ്രയമല്ലർ ആയിരുന്നു . സ്കൂളിൽ നിന്നുള്ള വരുമാനം കൊണ്ടുതന്നെ സ്കൂളിന്റെ നടത്തിപ്പിനുള്ള വക കണ്ടത്തണമെന്ന വാർദ്ധ വിദ്യാഭ്യാസ രീതി അനുസരിച്ച് നൂൽനൂൽപ്പ് , സോപ്പ് നിർമാണം ബുക്ക് ബൈൻഡിങ് തുടങ്ങിയ കൈതൊഴിലുകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണം