വാരം മാപ്പിള എൽ പി സ്കൂൾ/എന്റെ ഗ്രാമം
ദൃശ്യരൂപം
കടാങ്കോട്
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ കണ്ണൂർ കോപ്പറേഷൻ പരിധിയിൽപെട്ട ഒരു ഗ്രാമമാണ് കടാങ്കോട്.
കണ്ണൂർ മട്ടന്നൂർ ദേശീയപാതയിൽ വാരത്ത് 2 കിലോമീറ്റർ അകലെയായി വളപട്ടണം പുഴയുടെ തീരാത്ത ഈ മനോഹര ഗ്രാമം സ്ഥിതി ചെയ്യുന്നു.ഗ്രാമത്തിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസസ്ഥാപനമാണ് വിവരം മാപ്പിള എൽ പി സ്കൂൾ.
ഭൂമിശാസ്ത്രം
കുന്നുകളാലും വയലുകളാലും സമൃദ്ധമായ കടാങ്കോട് ഗ്രാമത്തെ മനോഹരമാക്കുന്നത് വളപട്ടണം പുഴയാണ്.കൃഷിയും ഉൾനാടൻ മൽസ്യബന്ധനവും പ്രദേശവാസികളുടെ പ്രധാന ഉപജീവനമാർഗ്ഗമാണ്.
പ്രധാന വ്യക്തിത്തങ്ങൾ
1.കുഞ്ഞിമാമു മാസ്റ്റർ
പ്രമുഖ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവർത്തകനും അറിയപ്പെടുന്ന പരിസ്ഥിപ്രവർത്തകൻ.
2.പ്രൊഫസർ പി മൂസ
പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും മുൻ റിട്ടേർഡ് സർസയ്യദ് കോളേജ് പ്രൊഫസർ.
ആരാധനാലയങ്ങൾ
1.കടാങ്കോട് ജുമാ മസ്ജിദ്
2.പൊലുപ്പിൽ ഭഗവതി ക്ഷേത്രം
