വായനദിനം 2024

Schoolwiki സംരംഭത്തിൽ നിന്ന്

നരിയാപുരം

സെൻ്റ് പോൾസ് ഹൈസ്കൂളിൽ വായന ദിനമായ ജൂൺ 19 മുതൽ വായനോത്സവ പരിപാടികൾക്ക് കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങളുടെ വിതരണത്തോടെ തുടക്കം കുറിച്ചു. ഇന്നു നടന്ന വായനോത്സവത്തിൻ്റെ ഉത്ഘാടനം അധ്യാപികയും കവയത്രിയുമായ ജയ അജിത് നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ പ്രഥമാധ്യാപിക റിനി റ്റി മാത്യു, അധ്യാപകരായ അമ്പിളി CR, രേണു B ,കന്നി S നായർ, R സ്നേഹലത പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ മാഗസിൻ പ്രകാശനം ജയ അജിത് നടത്തി. കവിതാലാപനം, പ്രസംഗം, പോസ്റ്റർ പ്രദർശനം എന്നിവ നടന്നു. വരും ദിനങ്ങളിൽ പ്രസംഗ മത്സരം ,വായന മത്സരം ,അക്ഷരമരം, കുറിപ്പ് തയ്യാറാക്കൽ, മഹത് വചനങ്ങൾ , ലേഖനങ്ങൾഎന്നീ പ്രവർത്തനങ്ങൾ നടത്തും

"https://schoolwiki.in/index.php?title=വായനദിനം_2024&oldid=2500129" എന്ന താളിൽനിന്ന് ശേഖരിച്ചത്