2021 - 22, വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും
പ്രവേശനോത്സവം
ജൂൺ
പ്രവേശനോത്സവം
2021-22 ലെ സ്ക്കൂൾ പ്രവേശനോത്സവം ഓൺലൈൻ ആയിത്തന്നെ നടത്തുവാനാണ് സർക്കാർ തീരുമാനം. അതിനാൽ എങ്ങനെ ഈ പ്രധാന ദിനം ആഘോഷിക്കാമെന്ന് ഞങ്ങൾ രണ്ടാഴ്ച മുമ്പേ എസ് .ആർ .ജി കൂടി തീരുമാനിച്ചു. പിന്നീട് എക്സിക്യൂട്ടീവ് യോഗം ചേർന്ന് ചർച്ച ചെയ്തു തീരുമാനമെടുത്തു. ഗൂഗിൾ മീറ്റ് വഴിയാണ് പ്രവേശനോത്സവം നടത്തിയത്. സർക്കാരിന്റെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ച ശേഷം 11 മണിയോടെയാണ് ഞങ്ങളുടെ സ്ക്കൂളിൻ്റെ പ്രവേശനോത്സവം ആരംഭിച്ചത്.