വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതീക്ഷ
പ്രതീക്ഷ
അതൊരു മാർച്ച് മാസം ആയിരുന്നു. അമ്മു പ്രഭാതത്തിൽ ഞെട്ടിയുണർന്നത് ഒരു സ്വപ്നം കണ്ടുകൊണ്ടായിരുന്നു. സ്കൂൾ വാർഷിക ഓട്ട മത്സരത്തിൽ മെഡൽ നേടുന്ന സ്വപ്നമായിരുന്നു അമ്മുവിന്റെത്. കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും വാർത്തകൾ അടിക്കടി വന്നു കൊണ്ടിരിക്കും. നാളെ മുതൽ രാജ്യമെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. സ്കൂൾ തുറക്കാൻ പാടില്ല. അമ്മുവിന് സങ്കടമായി. ചങ്ങാതിമാരെയും ഗുരുക്കന്മാരെയും കാണാതെ, വാർഷികപരീക്ഷ പോലും എഴുതാതെ ഇതൊക്കെ ഓർത്ത് അവളുടെ മുഖം വാടി. എന്തായാലും സ്വപ്നം ഫലിക്കുമെന്ന ഉറപ്പിൽ അവൾ ഓരോ ദിവസവും ജോലികളിൽ ഏർപ്പെട്ടു. അച്ഛനും അമ്മയും നടത്തുന്ന പച്ചക്കറി കൃഷിയിലേക്ക് അവളുടെ ശ്രദ്ധ ആകർഷിച്ചു. ഒരു മാസം പോയതറിഞ്ഞില്ല. പച്ചക്കറി തോട്ടത്തിന്റെ ചിത്രങ്ങൾ അമ്മു തന്റെ അദ്ധ്യാപികക്ക് അയച്ചു കൊടുത്തു. അമ്മുവിന്റെ സ്വപ്നത്തിലെ മെഡലുകൾ ആയി. അദ്ധ്യാപിക നൽകിയ അഭിനന്ദന വാക്കുകൾ അവൾക്ക് ലഭിച്ച മെഡലുകളായി മാറി. അവളുടെ പ്രതീക്ഷ അസ്തമിച്ചില്ല. ഇനിയും തുടരും...........
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |