വരിശ്യക്കുനി യു പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വരി‍ശ്യക്കുനി യു.പി. സ്കൂൾ വ‍ടകര താലൂക്കിൽ ചോറോട് വില്ലേജ് മുട്ടുങ്ങൽ അംശം രയരങ്ങോത്ത് ദേശത്ത് 1870 ൽ പ്രസിദ്ധമായ കൊളങ്ങാട്ടു തറവാട്ടിലെ ശ്രീ.കുഞ്ഞുണ്ണിനമ്പ്യാരാണ് വരിശ്യക്കുനി.യു.പി.സ്കൂൾ സ്ഥാപിച്ചത്. ഈ വിദ്യാലയത്തിലെ ആദ്യത്തെ മാനേജരും ഹെ‍ഡ്മാസ്റ്ററും ശ്രീ.കുഞ്ഞുണ്ണി നമ്പ്യാരായിരുന്നു. നാടുമുഴുവനും ജാതി വ്യവസ്ഥ കൊടുമ്പിരികൊണ്ടപ്പോൾ ജാതിമത ഭേദമില്ലാതെ എല്ലാവർക്കും വിദ്യാലയത്തിൽ പ്രവേശനം നൽകി ശ്രീ.കുഞ്ഞുണ്ണിനമ്പ്യാർ മാതൃക കാട്ടി. തുടക്കത്തിൽ നഴ്സറി ക്ലാസും 1,2,3,4 ക്ലാസുകളും ആരംഭിച്ചു.1918 ൽ അഞ്ചാം ക്ലാസും കൂട്ടിച്ചേർത്തു. ഈരാക്കുനിയിൽ സ്ഥാപിച്ച സ്കൂൾ പിന്നീട് സൗകര്യാർത്ഥം വള്ളിക്കാടിനടുത്തുള്ള വരിശ്യക്കുനിയിലേക്ക് മാറ്റി. ആ പ്രദേശത്തിനടുത്തുള്ള മറ്റു സ്കൂളുകളിൽ അഞ്ചാം ക്ലാസ് ഇല്ലാതിരുന്നതിനാൽ മയ്യന്നൂർ, മുട്ടുങ്ങൽ,കണ്ണൂക്കര, ഒഞ്ചിയം, വിലാതപുരം, എടച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പഠനത്തിനായി ഈ വിദ്യാലയവുമായി ബന്ധപ്പെട്ടു.1928 ൽ ഈ സ്കൂൾ ഹയർ എലിമെന്ററിയായി ഉയർത്തപ്പെട്ടു. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഫൈനൽ എക്സാമിനേഷൻ 1931ൽ ആരംഭിച്ചു. രണ്ടാം ലോക മഹായുദ്ധക്കാലത്ത് (1939-44) ചിലർ അനധികൃതമായി ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിവെക്കുകയും ഗ്രാമത്തിൽ ഭക്ഷ്യക്ഷാമം അനുഭവപ്പെടുകയും ചെയ്തപ്പോൾ ഈ വിദ്യാലയത്തിലെ അധ്യാപകർ ഒരു കമ്മിററി രൂപികരിച്ച് അന്നത്തെ അസിസ്റ്റന്റ് കമേഴ്സ്യൽ ടാക്സ് ഓഫീസർ ആയിരുന്ന ശ്രീ.കെ ഭാസ്കരനെ അഞ്ച് അംശങ്ങളിൽ അരിവിതരണം നടത്താൻ സഹായിച്ചു. ഈ പ്രവർത്തനം ഒരു വൻവിജയമായപ്പോൾ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു എന്നത് എടുത്തു പറയത്തക്കതാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉപ്പുസത്യാഗ്രഹമാരംഭിച്ചപ്പോൾ ഈ സ്കൂളിലെ അധ്യാപകരുടെ ആദ്യസംഘം കെ.കേളപ്പനൊപ്പവും രണ്ടാമത്തെ സംഘം പാലക്കാട്ടുള്ള കൃഷ്ണസ്വാമിക്കൊപ്പവും മൂന്നാമത്തെ സംഘം ഇ.സി.കുഞ്ഞിക്കണ്ണൻനമ്പ്യാർക്കൊപ്പവും സമരത്തിൽ പങ്കെടുത്തു. അക്കാലത്ത് മദിരാശി സംസ്ഥാനത്തെ റവന്യൂ മന്ത്രിയായിരുന്ന ശ്രീ.പ്രകാശത്തിനും,പ്രൊഫസർ രംഗക്കും വള്ളിക്കാട്ടിൽ സ്വീകരണം നൽകിയിരുന്നു. ഈ സ്കൂളിലെ അധ്യാപകരായിരുന്നു അതിന്റെ പ്രധാന സംഘാടകർ.ഈ കാലഘട്ടത്തിൽ തന്നെ പ്രസിദ്ധനായ മൽക്കാനി എം.പി. ഈ സ്കൂൾ ഹാളിൽ ചേർന്ന BSS പ്രവർത്തക യോഗത്തിൽ അദ്ധ്യക്ഷവഹിച്ചു പ്രസംഗിച്ചിരുന്നു. 1953 ൽ കുഞ്ഞുണ്ണിനമ്പ്യാരുടെ മരണശേ‍ഷം അദ്ദേഹത്തിന്റെ മകനായ കൃഷ്ണനടിയോടി മാസ്റ്റർ സ്കൂൾ മാനേജരായി.അദ്ദേഹത്തിന്റെ മരണശേഷം അനുജൻ ശ്രീ.ശങ്കരനടിയോടി (റിട്ട.സബ്.രജിസ്ട്രാർ) ആണ് സ്കൂൾ മാനേജർ .ഈ സ്കൂളിലെ മാനേജരെല്ലാം ഇവിടുത്തെ അധ്യാപകരായിരുന്നു എന്നതും ശ്രദ്ധേയമാണ്. 1978 നവംബർ 4 ന് താലൂക്കിലാകെ അപകടം വിതച്ചുകൊണ്ട് വീശിയടിച്ച കൊടുങ്കാറ്റിൽ ഈ സ്കൂളിന്റെ വടക്കുപടിഞ്ഞാറുള്ള ഹാൾ പൂർണമായും നിലംപതിച്ചു.സംഭവത്തെ തുടർന്ന് 6 -11 -1978 ന് അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി ആയിരുന്ന ശ്രീ.പി.കെ.വാസുദേവൻ നായർ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് സി.എച്ഛ്.മുഹമ്മദ് കോയ, അന്നത്തെ വടകര എം. എൽ .എ.ആയിരുന്ന കെ.ചന്ദ്രശേഖരൻ, ഉദ്യോഗസ്ഥ പ്രമുഖരായ ആർ.‍ഡി.ഒ, ഡി.ഇ.ഒ, തുടങ്ങിയവർ സ്കൂൾ സന്ദർശിച്ചിരുന്നു.സർക്കാരിന്റെയും നാട്ടുക്കാരുടെയും സഹകരണത്തോടെ മാനേജർ പുതിയ ഒരു കെട്ടിടം പണികഴിപ്പിച്ചു. സ്കൂളിന്റെ സ്ഥാപകരായ ശ്രീ.കുഞ്ഞുണ്ണി നമ്പ്യാർ,വളരെക്കാലം മാനേജരായിരുന്ന കൃഷ്ണനുണനടിയോടി,കൊളങ്ങാട്ട് രാമനടിയോടി, കെ.കെ.നാരായണനടിയോടി,വെള്ളാറ നാരായണൻനമ്പ്യാർ,മലപ്പങ്ങാട്ട് ചാത്തുക്കുറുപ്പ്, എം.ഗോപാലക്കുറുപ്പ്,മേലോടി കൃഷ്ണൻനമ്പ്യാർ,കെ.കുഞ്ഞിരാമൻ മാസ്റ്റർ, കണ്ടോത്ത് അനന്തക്കുറുപ്പ് മാസ്റ്റർ,ഇ.ചന്തുക്കുറുപ്പ് എന്നിവർ മൺമറഞ്ഞുപ്പോയ ഗുരുഭൂതന്മാരിൽ ചിലരാണ്.ഇവിടെ ജോലിചെയ്തുക്കൊണ്ടിരിക്കെ മരണമടഞ്ഞ ശ്രീ.വി.പി.കേളുമാസ്റ്റർ,വി.കെ.ജയരാജൻ മാസ്റ്റർ,പി.കെ.പ്രമോദ് കുമാർ എന്നിവരെയും സ്മരിക്കപ്പെടേണ്ടതായിട്ടുണ്ട്.അധ്യാപകരായ ശ്രീമാന്മാർ വി.കണ്ണൻ,കെ.കണ്ണൻ, കെ.കെ ദാമോദരനടിയോടി,പാലേരി രാഘവൻ,കുഞ്ഞിരാമപണിക്കർ, വടവിൽ കൃഷ്ണക്കുറുപ്പ്,സി.എൻ ചന്ദ്രശേഖരൻ നായർ,സി.എം.കുഞ്ഞ്യേക്കൻ, കെ.രാഘവൻ,പി.സി നാരായണൻ,മനത്താനത്ത് ഗോപാലൻ നമ്പ്യാർ, കെ.പി.കുഞ്ഞിരാമൻ, കെ.വാസു, കെ.പി.വാസു, കെ.കെ.ഭാസ്കരൻ, ഇ.നാണു, ടി.കെ.വാസു അധ്യാപികമാരായ ജാനകി വാരസ്യാർ, പി.കെ.മീനാക്ഷി, ജി.സരോജിനി, കെ.ദേവി, ടി.എ.സരോജിനിയമ്മ,എം.പി.ലീല.ആർ, സന്തി,എം.സാവിത്രി,കെ.എം.ചന്ദ്രി, .ജമീല,കെ.എസ്പ്രേമകുമാരി,സി.എം.ബേബിപുഷ്പജ,വി.കെ.ഉഷ,പി.കെ.ശോഭന, കെ.പുഷ്പ എന്നിവരും ഈ സ്കൂളിന്റെ പുരോഗതിക്കായി പലഘട്ടങ്ങളിലായി പ്രവർത്തിച്ച മുൻകാല അധ്യാപകരി ചിലരാണ്. സർവ്വശ്രീ. പി.കെ.കുമാരൻ, വി.പി.ഗോപാലൻ, വിമല, സരസ്വതി.കെ, ശശികല,കെ. ശോഭന.വി.എം. ഗീതാബായ് തുടങ്ങിയവർ ഈ സ്കൂളിൽ സേവനം തുടങ്ങുകയും പിന്നീട് സംസ്ഥാനത്തിന്റെ പലഭാഗങ്ങളായി മാറിമാറി ജോലിചെയ്തവരും ആയ ചിലരാണ്. വളരെക്കാലം ഈ സ്കൂളിലെ അധ്യാപകേതര ജീവനക്കാരനായി പ്രവർത്തിച്ച് പെൻഷൻ പറ്റിയ ശ്രീ.കെ.എം.കണ്ണനെയും ഇവിടെ പരാമർശിക്കേണ്ടതായിട്ടുണ്ട്. അതേപോലെ ഇവിടെ ജോലിചെയ്ത് പിന്നീട് പൊലീസ് ഡിപ്പാർട്ട്മെന്റിലേക്ക് പോയ കൊളങ്ങാട്ട് പ്രവീൺകുമാറും ഈ സ്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിച്ച ഒരാളാണ്. സ്വാതന്ത്ര്യ സമരസേനാനികൾക്ക് പുറമെ സമൂഹത്തിൻെറ വിവിധ തലങ്ങളിൽ അറിയപ്പെടുന്ന ഒട്ടേറെ വ്യക്തികൾ ആദ്യാക്ഷരം കുറിച്ച വിദ്യാലയമാണിത്.മുൻ മേപ്പയ്യൂർ എം.എൽ.എ.‍‍‍‍ശ്രീ.എ.കണാരൻ,മുൻ പേരാമ്പ്ര എം.എൽ.എ.ശ്രീ.പി.കെ.നാരായണൻ നമ്പ്യാർ, ഡി.എം.ഒ.(ആയുർവേദം)ആയി റിട്ടയർ ചെയ്ത ശ്രീ.വി.മാധവൻ നമ്പ്യാർ,വള്ളിക്കാട്ടിലെ പ്രശസ്ത ആയുർവേദ വൈദ്യൻ എൻ.കുഞ്ഞിരാമൻ, ഡോ.വി.പി.രാജൻ, ഇന്ത്യൻ വോളീബോൾ കോച്ചായ അച്ചുതക്കുറുപ്പ്,വി.എം.സേതുമാധവൻ,ഒളിമ്പ്യൻ അബ്ദുറഹിമാൻ,റിട്ട.കലക്ടർ എൻ.കെ.നാരായണക്കുറുപ്പ്,റിട്ട.ഡപ്യൂട്ടി കലക്ടർ സി.ബാലകൃഷ്ണൻ,പ്രമുഖ നാടകകൃത്തും കവിയുമായ പപ്പൻ വള്ളിക്കാട്,വടകര ബ്ലോക്ക് പ‌ഞ്ചായത്ത് മെമ്പറായിരുന്ന വി.കെ.അജേഷ് കുമാർ,ചോറോട് ഗ്രാമപ‍‍ഞ്ചായത്ത് അംഗങ്ങളായിരുന്ന എൻ.ടി.ഷാജി,ടി.എം.രാജൻ തുടങ്ങി പ്രമുഖ വ്യക്തികളുടെ പട്ടിക നീണ്ടുപോകുന്നു.കാർഗിലിൽ വീരമൃത്യുവരിച്ച ജവാൻ പ്രമോദിനെ കൂടി സ്മരിക്കാതെ പട്ടിക പൂർത്തിയാക്കാൻ കഴിയില്ല എന്ന് കൂടി സൂചിപ്പിക്കട്ടെ. പാറോളി ഇല്ലത്ത് വാസുദേവൻ നമ്പൂതിരി,ഡോക്ടർ ഇസ്മായിൽ,അഡ്വ.ഐ.മൂസ്സ,എന്നിവരും ഇവിടെ പഠിച്ച പ്രമുഖ വ്യക്തികളിൽ ചിലരാണ്. 1997 ൽ ഈ വിദ്യലയത്തിൽ 125 ാംവാർഷികാഘോഷവും ഗംഭീരമായി നടത്തി.മുൻ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജഃപി.പി.ഉമ്മർക്കോയയാണ് ഔപചാരികമായ ഉദ്ഘാടനം വിർവഹിച്ചത്.അന്നത്തെ വടകര എം.പി.യായിരുന്ന ഒ.ഭരതൻ ഉൾപ്പെടെ ഒട്ടേറെ സാമൂഹിക-സാംസാരികനായകന്മാർ പങ്കെടുത്ത വാർഷികാഘോഷ പരിപാടികളുടെ സ്വാഗതസംഘം ചെയർമാൻ അന്നത്തെ ഗ്രാമപ‌ഞ്ചായത്തംഗവും ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയുമായിരുന്ന ശ്രീ.ഇ.കെ.ഗോപാലൻ മാസ്റ്റർ ആയിരുന്നു.അന്ന് ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.കെ.വാസുമാസ്റ്ററു‍ടെ കരുത്തുറ്റ സംഘടനാ മികവ് തെളിയിക്കുന്നതായിരുന്നു പരിപാടിയുടെ വൻ വിജയം.വാർഷികാഘോഷ കമ്മിറ്റിയുടെ വകയായി കുട്ടികൾക്ക വെള്ളം കുടിക്കാനായി ഒരു വാട്ടർ ടാങ്കും മോട്ടോറും സ്ഥാപിച്ചു.അധ്യാപനത്തോടൊപ്പംരാഷ്ട്രീയസാമൂഹ്യരംഗത്തും ഈ വിദ്യാലയത്തിലെ അധ്യാപകർ പ്രവർത്തിക്കുന്നുണ്ട്.വടകര ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ പ്രസി‍‍ഡണ്ടായ കെ.എസ്.പ്രേമകുമാരി,12 വർഷത്തോളം ചോറോട് ഗ്രാമപഞ്ചായത്തിൽ മെമ്പർ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച പി.പി.ചന്ദ്രശേഖരൻ,എം വി ശൈലജ എന്നിവർ ഈ സ്കൂളിലെ അധ്യാപകരായിരുന്നു. കഴിഞ്ഞ കാലത്തെ പ്രധാന അധ്യാപകർആയിരുന്ന സർവ്വശ്രീ കുഞ്ഞുണ്ണിനമ്പ്യാർ, രാമൻഅടിയോടി, കൃഷ്ണനടിയോടി, കണ്ണൻമാസ്റ്റർ, ഗോപാലക്കുറുപ്പ്, മീനാക്ഷിയമ്മ, കെ.വാസുമാസ്റ്റർ, ടി.ടി കോമളടീച്ചർ,പി.പി.ചന്ദ്രശേഖരൻഎന്നിവരെല്ലാം തന്നെ സ്കൂളിന്റെ പുരോഗതിക്കായി അകമഴി‍ഞ്ഞ സേവനങ്ങൾ അർപ്പിച്ചവരാണ്. അവർ നയിച്ചപാതയിലൂടെ സ്കുളിനെ മുന്നോട്ട് നയിക്കുന്ന അധ്യാപകർക്ക് ഇപ്പോൾ നേതൃത്വം നൽകുന്നത് പ്രധാനാധ്യാപകനായ ജയകുമാർ ഇ കെ മാസ്റ്ററാണ്. ഇപ്പോൾ നിലവിലുള്ള അധ്യാപകർ കെ.ടി.ശ്രീലത, ടി.സതി, ടി.ശൈലജ, ടി ടി ശോഭ, ബിന്ദുലേഖ, ടി.ആർ,നിഷ പി കെ , സുബൈദ പി  കെ, രമ്യ.കെ, പ്രഭകുമാർ.കെ.പി, കെ.ബിന്ദു, ശ്രീനാഥ് ആർ, ശ്രെയസ് അധ്യാപകേതര ജീവനക്കാരൻ ശ്രീലാൽ.ഇ.എം. ആറ് ബിൽഡിംഗുകളായി 17 ഡിവിഷനുകൾക്കുള്ള സൗകര്യം ഈ സ്കൂളിനുണ്ടെങ്കിലും ഇപ്പോൾ 7 ഡിവിഷനുകൾകളിൽ 87 വിദ്യാർത്ഥികൾ പഠിക്കുന്നു.