വരിക്കോളി എൽ പി എസ്/അക്ഷരവൃക്ഷം/ മാലാഖയുടെ കനിവ്

Schoolwiki സംരംഭത്തിൽ നിന്ന്
മാലാഖയുടെ കനിവ്
                ഒരിടത്ത് ഒരു കൊച്ചു ഗ്രാമത്തിൽ വളരെ സന്തോഷത്തോടെ ഒരു കുടുംബം ജീവിച്ചിരുന്നു.അച്ഛനും അമ്മയും മകനും സഹോദരിയും അടങ്ങുന്ന കുടുംബമായിരുന്നു അത്.അവർ എപ്പോഴും സന്തുഷ്ടരായിരുന്നു. കാലം കടന്നു പോയി. അങ്ങനെ അനിയത്തി ലിസയ്ക്ക് ഒരു ആഗ്രഹം തോന്നി , ഉണ്ണിയപ്പം തിന്നാൻ . അവളുടെ ആഗ്രഹം എന്തും അച്ഛൻ സാധിച്ചു കൊടുക്കുമായിരുന്നു.സന്ധ്യയായതിനാൽ ഇപ്പോ വേണ്ട നാളെയാകാം എന്ന് അച്ഛൻ പറഞ്ഞു. പക്ഷേ അവളുണ്ടോ വിടുന്നു . ഒറ്റ വാശി. പൊറുതി മുട്ടിയപ്പോൾ  അച്ഛൻ സമ്മതിച്ചു.
          മൂത്തമകനായ അപ്പുവിനോട് ലിസയെ നോക്കാൻ ഏൽപ്പിച്ചു.അമ്മ രാധ വിറകെടുക്കാൻ വനത്തിലേക്ക് പോയി.അച്ഛൻ രാജൻ സാധനം വാങ്ങാൻ ചന്തയിലേക്ക് പോയി.അങ്ങനെ രാത്രിയായി നല്ല ഇടിയും മഴയും തുടങ്ങിയിരുന്നു. ലിസ അമ്മയെയും അച്ഛനെയും കാണാതെ കരയാനും തുടങ്ങി.
           അപ്പു അവളെ സമാധാനിപ്പിച്ചു.മഴ ശാന്തമായപ്പോൾ അച്ഛൻ തണുത്ത് വിറച്ച് സാധനവുമായി എത്തി. അമ്മ എത്തിയിട്ടില്ല എന്നറിഞ്ഞപ്പോൾ ലിസയെ തോളിലേറ്റി അച്ഛൻ നടന്നു. പിന്നാലെ റാന്തൽ വിളക്കുമായി അപ്പുവും നടന്നു. വനത്തിൽ എത്തിയപ്പോൾ അവർ കണ്ട കാഴ്ച്ച അമ്മ താഴ് വരയിൽ നിശ്ചലമായി കിടക്കുന്നു. ഇതു കണ്ട അച്ഛൻ അവിടെ തന്നെ മരിച്ചു വീണു. അച്ഛനെയും അമ്മയെയും നഷ്ടമായ അവർ വഴിയറിയാതെ എവിടെയോ എത്തി. ലിസ വിശന്ന് കരയാൻ തുടങ്ങി. അപ്പു എന്ത് ചെയ്യണ മെന്നറിയാതെ ഒരു മരത്തിൻ ചുവട്ടിൽ ഇരുന്നു.ലിസ  വിശന്ന് തളർന്ന് ഉറങ്ങിപ്പോയി. അപ്പോഴാണ് അപ്പു അടുത്തായി ഒരു ആപ്പിൾ മരം കണ്ടത്. അപ്പു ഒരു ആപ്പിൾ പറിച്ച് ലിസയ്ക്ക് കൊടുത്തു. ലിസ ആപ്പിൾ തിന്നാനൊരുങ്ങിയപ്പോൾ ഒരു ശബ്ദം . "എന്നെ തുറന്നു വിടൂ എന്നെ രക്ഷിക്കൂ ..." അപ്പു ആപ്പിൾ രണ്ടായി പിളർന്നപ്പോൾ അതിൽ നിന്നും ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. തന്നെ രക്ഷിച്ചതിന് മാലാഖ അവരോട് നന്ദി പറഞ്ഞു. മാലാഖ ചോദിച്ചു,  നിങ്ങൾ  എങ്ങനെ ഈ കാട്ടിൽ എത്തി. ഈ കാട്ടിൽ ഒരു ഭൂതമുണ്ട് അതിന്റെ കണ്ണിലെങ്ങാനും പെട്ടാൽ നിങ്ങളുടെ കഥ കഴിഞ്ഞ തു തന്നെ. നിങ്ങൾ എന്റെ കൂടെ വരൂ ഞാൻ നിങ്ങളെ എന്റെ ലോകത്തേക്ക് കൂട്ടാം. അവർ മലാഖയുടെ  കൂടെ പോയി. മാലാഖയുടെ  നാട്ടിലെ മനോഹരമായ കാഴ്ച്ചകൾ കണ്ട് അവർ സന്തോഷത്തോടെ ജീവിച്ചു.
നിഫാന നൗറിൻ
5 വരിക്കോളി എൽ പി എസ്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ