വരിക്കോളി എൽ പി എസ്/അക്ഷരവൃക്ഷം/മാനും മുന്തിരി ഇലകളും
മാനും മുന്തിരി ഇലകളും
ഒരിക്കൽ ഒരു മാനിനെ വേട്ടക്കാർ ഓടിച്ചു. പേടിച്ചോടിയ മാൻ ഒരു മുന്തിരിത്തോട്ടത്തിലെത്തി. ' ഇവിടെ ഒളിച്ചിരിക്കാം' മാൻ മുന്തിരി ഇലകൾക്കിടയിൽ മറഞ്ഞിരുന്നു. പിന്നാലെ എത്തിയ വേട്ടക്കാർ കുറച്ചുനേരം മാനിനെ തിരഞ്ഞെങ്കിലും കണ്ടുപിടിക്കാനായില്ല. അവർ മടങ്ങി. വേട്ടക്കാർ അല്പം അകലെ എത്തിയതും മാനിനു തോന്നി - 'ഇനി ഈ മുന്തിരി ഇലകൾ തിന്നേക്കാം! നല്ല രുചിയായിരിക്കും'. മാൻ മുന്തിരി ഇലകൾ കടിച്ചു മുറിച്ച് തിന്നാൻ തുടങ്ങി. അപ്പോഴാണ് ഒരു ചെറിയ അനക്കം കേട്ട് വേട്ടക്കാരിലൊരാൾ തിരിഞ്ഞ് നോക്കിയത്. മുന്തിരി ഇലകൾ ഇല്ലാതിരുന്നതുകൊണ്ട് അയാൾ വേഗം മാനിനെ കണ്ടു. ' അതാ ആ മാൻ !' വേട്ടക്കാരൻ പറഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ അവർ അവനെ പിടികൂടി. 'ആപത്തിൽ സഹായിച്ചവരെ ഉപദ്രവിക്കരുത് ' മാൻ മനസ്സിൽ ഓർത്തു.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നാദാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നാദാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ