വയല എൻ.വി.യു.പി.എസ്./അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പച്ച നെൽപ്പാടങ്ങൾ
                      പുൽകുന്നൊരീയമ്മ
പ്രാണനായ് എന്നെന്നും
നിൽക്കുന്നൊരീയമ്മ
കാറ്റുപോൽ മഴപോൽ വെയിലുപോൽ
പ്രാണവായുവിൽ തങ്ങുന്നൊരീയമ്മ
പക്ഷേ....
ഈ അസുലഭനിമിഷങ്ങൾ
വിട്ടുപോകുന്നില്ലമ്മയിൽ നിന്ന്
ഇന്നിപ്പോൾ വരണ്ടുണങ്ങിയെൻഅമ്മ
എന്തസാധ്യമിത്
അന്ന് കേരവൃക്ഷങ്ങളാൽ
തിങ്ങി നിറഞ്ഞെന്നമ്മ
താങ്ങാൻ തണലേകാൻ
ആരുമില്ലേ........?
എന്തി നീ ക്രൂരത ഭൂദേവിയോട്
പാപമാണിത്!
കൊടും ക്രൂരത
എന്നമ്മയല്ലേയെന്നു
കരുതി
താങ്ങാൻ തണലേകാൻ നാം മാത്രം ബാക്കി
പക്ഷേ നാമിന്നൊരുമിച്ച്
കൈകോർക്കുന്നത്
കൊടും ക്രൂരത മുന്നോട്ട് പോകാൻ
പരിഹാരമാർഗ്ഗം ഇല്ലേ.......?
ഭൂദേവിയുടെ ശാപമേൽക്കാൻ
ഹസ്തരസ്തരാകാൻ
നാം ഓരോരുത്തരും
തയാറാണോ......?
 

തീർത്ഥ എസ്. നായർ
4 B എൻ.വി.യു.പി.എസ്. വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത