വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ അക്ഷര പൂക്കൾ

അക്ഷര പൂക്കൾ


അക്ഷരം തന്നീടും എൻ കലാലയം
മാധുര്യം തന്നീടും എൻ കലാലയം
അക്ഷരം ആദ്യമായ് എന്നിൽ കുറിച്ചിട്ട
ജീവിത മാധുരി എൻ കലാലയം
കൂട്ടുകാരെ ത്തരും എൻ കലാലയം
കൂട്ടുകാരോടൊത്ത്, സന്തോഷം പങ്കിചാൻ
ഗുരുക്കൻമാരോടൊത്ത് കഥകൾ പറഞ്ഞിടാൻ
നാടിനും വീടിനും നന്മകൾ ചെയ്തിടാൻ
എഴുത്തിന്റെ തീരത്ത് ഓടികളിച്ചിടാൻ
അക്ഷരം തന്നീടും എൻ കലാലയം
ആദ്യമായ് അക്ഷരത്തിരി കൊളുത്തി
ആദ്യമായ് ചിത്രവസന്തം തീർത്തു
ആദ്യമായ് കഥയുടെ രസതന്ത്ര പടികളിൽ
വാക്കുകൾ കൊണ്ടു ഞാൻ പിച്ചവെച്ചു
അക്ഷരം തന്നീടും എൻ കലാലയം
മാധുര്യം തന്നീടും എൻ കലാലയം

 

റിയ
6 A വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത