വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/വിദ്യാഭ്യാസം
വിദ്യാഭ്യാസം.
"മനുഷ്യനിൽ നൈസർഗ്ഗികമായി കുടികൊള്ളുന്ന പൂർണ്ണതയെ പ്രകാശിപ്പിക്കലത്രേ വിദ്യാഭ്യാസം.!" ഒരു രാജ്യത്തിൻ്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ അട്ടിമറിച്ച് പരീക്ഷകളിൽ മായം കലർത്തിയാൽ ബോംബുകളുടെ സഹായമില്ലാതെ തന്നെ രാഷ്ട്രത്തെ നശിപ്പിക്കാൻ കഴിയും. "താങ്കളുടെ ഉള്ളിലുള്ള ഏറ്റവും നല്ല ഭാവത്തെ പുറത്തേക്ക് കൊണ്ടുവരുന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം. മനുഷ്യത്വമെന്ന പുസ്തകമല്ലാതെ മറ്റേത് പുസ്തകമാണതിനുള്ളത്?" എം.കെ ഗാന്ധി 'വിദ്യാഭ്യാസത്തിൻറെ യഥാർത്ഥ മൂല്യം എന്താണ് വിദ്യാഭ്യാസമെന്ന് പൊതുജനങ്ങൾക്ക് യാതൊരു രൂപവുമില്ലാത്തതാണ് യഥാർത്ഥ ബുദ്ധിമുട്ട്. നാം വിദ്യാഭ്യാസത്തിൻറെ മൂല്യത്തെ നിർണ്ണയിക്കുന്നത് ഭൂമിയുടെ മൂല്യം നിർണ്ണയിക്കുന്നതുപോലെയോ അല്ലെങ്കിൽ സ്റ്റോക്ക് - എക്‌സേഞ്ച് മാർക്കറ്റിൽ ഓഹരികളുടെ മൂല്യം നിർണ്ണയിക്കുന്നതുപോലെയോ ആണ്. വിദ്യാർത്ഥികൾക്ക് കൂടുതൽകൂടുതൽ നേടണം എന്ന ആഗ്രഹമുണ്ടാകുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് നാം കൊടുക്കാൻ ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസമുള്ളവൻറെ സ്വഭാവത്തിന് പുരോഗമനം ഉണ്ടാകുന്ന തരത്തിലുള്ള യാതൊരു ചിന്താധാരയും നാം നല്കുന്നില്ല.. പെൺകുട്ടികൾ ധനം സമ്പാദിക്കേണ്ട കാര്യമില്ലെന്ന് നാം പറയാറുണ്ട്. എന്നാൽപിന്നെയെന്തിനാണവർക്ക് വിദ്യാഭ്യാസം നല്കുന്നത്? അത്തരത്തിലുള്ള ചിന്താഗതി എത്രകാലത്തോളം നിലനില്ക്കുന്നുവോ അത്രയും കാലത്തോളം തന്നെ വിദ്യാഭ്യാസത്തിൻറെ നമുക്കറിയാവുന്ന തരത്തിലുള്ള യഥാർത്ഥ മൂല്യത്തെ സംബന്ധിച്ച് യാതൊരു വിധമായ പ്രതീക്ഷകളും ഉണ്ടാകുന്നില്ല.
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |