വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതി അമ്മയാണ് . മനുഷ്യൻ ഉൾപ്പെടെയുള്ള ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ മക്കളാണ് . മക്കളുടെ ധർമ്മമാണ് അമ്മയെ നല്ലതുപോലെ സംരക്ഷിക്കുക എന്നുള്ളത് . ഇല്ലെങ്കിൽ മക്കളായ നമ്മൾ ആരും തന്നെ ഈ ഭൂമിയിൽ ഉണ്ടാവില്ല . പഴയ തലമുറകൾക്ക് ചൂണ്ടികാണിക്കാൻ ഒരു പ്രകൃതി ഉണ്ടായിരുന്നു . കുറെ മനുഷ്യ സ്നേഹികളും . അവർ സ്നേഹിച്ചും പരിചരിച്ചും പ്രകൃതിയെ വളർത്തിക്കൊണ്ടേയിരുന്നു . എന്നാൽ ഇന്നത്തെ തലമുറയും സമൂഹം പ്രകൃതിയെ ഓരോ ദിവസവും ചൂഷണം ചെയ്ത കൊണ്ടേയിരിക്കുന്നു . ഇന്ന് നമ്മൾ പ്രകൃതിയിലുള്ള എല്ലാ ജീവജാലങ്ങളുടേയും അവകാശം നശിപ്പിക്കുന്നു . ഇന്ന് പ്രകൃതിയിൽ ആശ്വസിക്കാൻ എന്താണുള്ളത് . പഴയ കാലത്ത് വെള്ളത്തിനും വായുവിനും ഒന്നും തന്നെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല . അതുകൊണ്ട് തന്നെ മനുഷ്യന് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ പിടിപെട്ടിരുന്നില്ല

മ‍ുഹമ്മദ് നജിൽ ഹഖീം
3 വണ്ണത്താങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം