കളിവേണ്ട കൊറോണേ...
കൊലയാളി കൊറോണേ... കളിയൊന്നും
മലയാള നാട്ടിൽ വേണ്ടേ...വേണ്ട
കുറെ ഓണമുണ്ടവർക്കെന്ത് കൊറോണ
സോപ്പിട്ടു നിന്നെ പതപ്പിച്ചുകൊന്നിടും
ആതുര സേവനത്തിൽ മാതൃക ലോകത്ത്
ചങ്കുറപ്പുള്ളൊരു നേതൃത്വവും
മണ്ണിലെ മാലാഖാമാരുള്ളൊരു നാട്
നീ മലയാള നാട്ടിൽ നിന്നും പോകൂ..
നീ ഈ മലയാള മണ്ണിൽ നിന്നും പോകൂ കൊറോണേ...