വണ്ടുർ ഓർഫനേജ് .യു.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഒരിടത്ത് ഒരു ധനികനും ദരിദ്രനും താമസിച്ചിരുന്നു. ദരിദ്രനായ രാമു വൃത്തിക്ക് വളരെവലിയ പ്രാധാന്യം നൽകിയ വ്യക്തി ആയിരുന്നു. എന്നാൽ ധനികനായ കേശുവിന് വൃത്തിയുടെ കാര്യത്തിൽ ശ്രദ്ധ ഇല്ലായിരുന്നു. രാമുവും കേശുവും വളരെ അടുത്ത കൂട്ടുകാർ ആയതിനാൽ രാമു എപ്പോഴും കേശുവിനോട്‌ വൃത്തിയെക്കുറിച്ച് ഉപദേശിക്കും. പക്ഷെ, കേശു ആ ഉപദേശം ചെവിക്കൊണ്ടില്ല. അങ്ങനെയിരിക്കെ ആണ് നാട്ടിൽ ഒരു രോഗം പിടിപെട്ടത്. വൃത്തി ഇല്ലാത്ത കേശുവിന് ഈ രോഗം പെട്ടന്ന് പിടിപെട്ടു. ഇതേസമയം ശുചിത്വം പാലിച്ചു ജീവിച്ച രാമു ആരോഗ്യത്തോടെ ജീവിച്ചു. വളരെ പ്രയാസപ്പെട്ട് കേശുവിന്റെ രോഗം ഭേദമായി. അങ്ങനെ കേശു ജീവിതത്തിലേക്ക് തിരികെ വന്നു. അപ്പോഴാണ് കേശുവിന് രാമു പറഞ്ഞ ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലായത്. വൃത്തി ഉള്ളിടത്തെ ആരോഗ്യം ഉള്ള ജീവിതവും ഉണ്ടാകൂ എന്ന് കേശുവിന് മനസിലായി. പിന്നീടുള്ള കാലം കേശു രാമുവിനെപ്പോലെ ശുചിത്വം പാലിച്ചു ജീവിക്കാൻ തീരുമാനിച്ചു

റിഫ ഷാൻ
7 A വണ്ടുർ ഓർഫനേജ് .യു.പി.എസ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ