വടമൺ ജി.യു.പി.എസ്./അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി നാശം ഉയർത്തുന്ന ഭീഷണിയുടെ ആക്കം വർധിപ്പിക്കുമ്പോൾ മാത്രമാണ് നമ്മൾ പരിസ്ഥിതി സംരക്ഷണത്തെ പറ്റി ബോധവാന്മാരാകുന്നത്. പരിസരം എന്ന അർത്ഥത്തിലല്ല പരിസ്ഥിതിയെ കാണേണ്ടത്. പരിസര മലിനീകരണം മൂലമുണ്ടാകുന്ന അപകട സാധ്യതകളേക്കാൾ എത്രയോ ഭീകരമാണ് പരിസ്ഥിതി നാശം നിമിത്തമുണ്ടാകുന്ന അപകടങ്ങൾ. പ്രപഞ്ചത്തിന്റെ സത്തയും അസ്ഥിത്വവും നിലനിർത്തുന്നത് പരിസ്ഥിതിയാണ്. പ്രപഞ്ച ജീവജാലങ്ങളും ഭൂമിയുടെ നിലനില്പും ശിഥിലമാകുന്ന ഭാവിക്കൊരു ഭീഷണിയായി മുന്നിൽ നിൽക്കുന്ന ഈ ആഗോള ദുരന്തം മനുഷ്യന്റെ നികൃഷ്ടമായ ജീവിത രീതികളാൽ അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്നു.

   മണ്ണ്, ഭൂമി,  അന്തരീക്ഷം,  വായു,  ജലം,  പ്രകൃതിവിഭവങ്ങൾ,  മനുഷ്യൻ,  പക്ഷിമൃഗാദികൾ ഇവ തമ്മിലുള്ള സമ ഐക്യം നഷ്ടപ്പെടുമ്പോൾ ശാസ്ത്രത്തിന് പോലും കണ്ടെത്താനാവാത്ത പല ഭീകര പ്രശ്നങ്ങൾക്കും അത് കാരണമാകുന്നു. മനുഷ്യന്റെ മാത്രം വികൃതമായ പെരുമാറ്റം കൊണ്ടാണ് പരിസ്ഥിതി നാശം സംഭവിക്കുന്നത് എന്ന് ഓർക്കുമ്പോൾ മനുഷ്യൻ ഭൂമിയുടെ ക്യാൻസർ എന്ന് വിശേഷിപ്പിച്ച ചിന്തകനെ  ഓർത്തുപോകുന്നു. 
  ഭാവിയെപ്പറ്റി ചിന്തയില്ലാതെ വനങ്ങൾ നശിപ്പിക്കുന്നതു മൂലം അന്തരീക്ഷത്തിന്റെ  പരിസ്ഥിതി നശിക്കുന്നു. മനുഷ്യന്റെ ശ്വാസകോശം വൃക്ഷത്തിലും, വൃക്ഷത്തിന്റെ  ശ്വസന ദ്രവ്യം മനുഷ്യനിലും ആണ്. ഈ പരസ്പര ആശ്രിതത്വത്തിന്റെ നാളം മുറിയുമ്പോൾ അന്തരീക്ഷ മലിനീകരണം ഭീകരമായി മാറുന്നു. വായുവിലെ ഓക്സിജന്റെ  അളവ് കുറയുകയും പുതുതായി പ്രാണവായു ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യുന്നതോടെ നാം നമ്മുടെ കഴുത്തിൽ തന്നെ കൈ മുറുക്കി ആത്മഹത്യാപരമായ പ്രവർത്തി ചെയ്യുകയാണ്.
       പരിഷ്കൃതമായ ഏതെങ്കിലും ആശയ��


കൃഷ്‌ണേന്ദു. എ. സ്
5 വടമൺ ജി.യു.പി.എസ്.
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Abhilash തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം