VHSS PALERI

PALERI

കോഴിക്കോട് ജില്ലയിൽ പേരാമ്പ്രക്കും കുറ്റിയാടിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള മനോഹരമായ ഒരു ഗ്രാമമാണ് പാലേരി {പ്രമാണം:16069 my school.jpeg} നിരവധി പ്രമുഖ വ്യക്തിത്വങ്ങൾക് ജന്മം നൽകിയ നാട് ആണ് പാലേരി

ഭൂമിശാസ്ത്രം

പാലേരി ഗ്രാമപ്രദേശവുമായി ബന്ധപ്പെട്ട നിരവധി ഉൾപ്രദേശങ്ങൾ ഉണ്ട് .Thumb| vhss paleri

ശ്രദ്ധേയരായ വ്യക്തികൾ

പാലേരിയുടെ ചരിത്രം വിളിച്ചോതുന്ന പാലേരി മണിക്ക്യം എന്ന നോവലിന്റെ കർത്താവായ ടി പി രാജീവൻ ,പ്രശസ്ത പക്ഷി നിരീക്ഷകനായ അബ്ദുല്ല പാലേരി ,മുതിർന്ന ഇടതുപക്ഷ നേതാവായ വി വി  ദക്ഷിണാമൂർത്തി,ആർട്ടിസ്റ് ആയ ശ്രീനി പാലേരി എന്നിവരുടെ ജന്മ നാടാണ് പാലേരി

പൊതു സ്ഥാപനങ്ങൾ

  • വടക്കുമ്പാട് എച് എസ് എസ്
  • പോസ്റ്റ് ഓഫീസ്
  • പാലേരി ബാങ്ക്
  • മൃഗാശുപത്രി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എം.എൽ.പി. സ്കൂൾ
  • വടക്കുമ്പാട് എച് എസ് എസ്
  • ഗവമെന്റ് LP  സ്കൂൾ

ആരാധനാലയങ്ങൾ

  • പാലേരി പുത്തൻ പള്ളി മസ്ജിദ്
  • അരിയാന്തരി ക്ഷേത്രം
  • വേങ്ങശ്ശേരി അമ്പലം
  • ദാറുൽ സലാം മസ്‍ജിദ്

ജനസംഖ്യ

2001-ലെ സെൻസസ് പ്രകാരം പാലേരി ഗ്രാമത്തിൽ 14566 ജനങ്ങൾ നിവസിക്കുന്നു. ഇതിൽ 7141 പുരുഷന്മാരും 7425 സ്ത്രീകളും ആണ്.

യാത്ര

കൊയിലാണ്ടി നഗരത്തിൽ എത്തിയാണ് പാലേരിയിലേക് മറ്റുദേശകളിൽ നിന്നും എതാൻ കഴിയുക .കണ്ണൂർ കോഴിക്കോട് വിമാനത്താവളകളാണ് അടുത്തുള്ളത് .കൊയിലാണ്ടിയാണ് സമീപത്തെ തീവണ്ടി നിലയം .

പേരിനു പിന്നിൽ

പണ്ട് പാലേരിയിൽ എത്താൻ കടിയങ്ങാട് പുഴയോ കുറ്റിയാടി പുഴയോ കടന്നു വേണമായിരുന്നു വരാൻ അതിനാൽ പാലം ഏറി വരുന്ന നാട് എന്നതാണ് പിന്നീട് പാലേരി എന്നായി മാറിയത്.

പണ്ട് ഒരുപാട് കന്നുകാലി കർഷകർ ഉള്ളതിനാൽ പാല് ഏറിയ നാട് എന്നത് പിന്നീട് പാലേരിയായി മാറി എന്നും പറയപ്പെടുന്നു.

 



ചങ്ങരോത്ത് ഗ്രാമ  പഞ്ചായത്തിൻ്റെ നിലവിലെ ഭരണസമിതി

ചങ്ങരോത്ത് ഗ്രാമ  പഞ്ചായത്തിൻ്റെ നിലവിലെ ഭരണസമിതിയുടെ പ്രസിഡന്റ് ശ്രീ ഉണ്ണി വേങ്ങേരിയും വൈസ് പ്രസിഡണ്ട് ശ്രീമതി ടി പി റീനയുമാണ്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായി ശ്രീ അരവിന്ദാക്ഷൻ ശ്രീ പാളയാട്ട് ബഷീർ, ശ്രീമതി ഷൈലജ എന്നിവർ പ്രവർത്തിക്കുന്നു.

 

നദികൾ

ചങ്ങരോത്ത്  പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാനപ്പെട്ട നദികൾ കുറ്റിയാടി പുഴ, കടിയങ്ങാട് പുഴ എന്നിവയാണ്

പണ്ട് പാലേരിയിൽ നിന്നും എങ്ങോട്ടു പോകണമെങ്കിലും  തോണിയിൽ ഈ പുഴകൾ മുറിച്ചു കടക്കേണ്ടിയിരുന്നു.

 

പാലേരിയുടെ നാല്  ഭാഗവും ഈ പുഴകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു.





[[പ്രമാണം:16069 hitecbuilding.png|thumb|building]]