സെന്റ് റീത്താസ് യു.പി. സ്കൂളിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂൾ അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക ബിന്ദുകുട്ടി പി. സ്വാഗതം ആശംസിക്കുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. പി.റ്റി.എ പ്രസിഡന്റ് സന്തോഷ് വി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ​ചടങ്ങിൽ വെച്ച് അധ്യാപികയായ നീന വർഗീസ് വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭൂമിയെ സംരക്ഷിക്കുമെന്ന ഉറച്ച പ്രഖ്യാപനത്തോടെ കുട്ടികൾ പ്രതിജ്ഞ ഏറ്റുചൊല്ലി. ​ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി പരിസ്ഥിതി ക്വിസ് മത്സരവും, വീട്ടിൽ നിന്നും വരച്ചു തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവമായ പങ്കാളിത്തത്തോടെ പരിപാടി വൻ വിജയമായി മാറി.

"https://schoolwiki.in/index.php?title=ലോക_പരിസ്ഥിതി_ദിനം_2026-27&oldid=3013792" എന്ന താളിൽനിന്ന് ശേഖരിച്ചത്