ലൂർദ് മൗണ്ട് എച്ച്.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/നാരി

Schoolwiki സംരംഭത്തിൽ നിന്ന്
നാരി


മഹിയിൽ പിറക്കുന്ന ഓരോ കുഞ്ഞിനും
ആദ്യ പാഠം മഹിളാ ബഹുമാനം.
നാരിയില്ലാതെ എന്ത് പാര്.
പാരിൽ നാരിയുടെ മഹത്വം അറിയാത്തവൻ നരനോ?
പാരിലെ ജീവന് അടിസ്ഥാനം നാരി.

സ്ത്രീ എന്ന കാരണത്താൽ പരിമിതി ഉണ്ടവൾക്ക്
എന്നാലും മുഞ്ഞേറി മാതൃക ആവുന്ന നാരിയെ വണങ്ങുന്നു ലോകം

വനിതകൾ ഇന്നു എല്ലാ ക്ഷേത്രംങ്ങളിലും.
കർമ്മയുദ്ധ ഭൂമിയിൽ അവൾ അടി പതറാതെ
പുരുഷനാൽ കഴിയാത്തത് അവൾക്ക് കഴിയുന്നു.
പിന്മാറുന്നില്ല പേടിക്കുന്നില്ല ഒന്നിനെയും

ഏതു കൂട്ടത്തിലും ചീഞ്ഞതു ഉണ്ടാവും
അതുപോലെ നാരി വർഗ്ഗത്തിലും.
പ്രതിഫലം മോഹിക്കാതെ കർമ്മം ചെയ്യുന്നവൾ സ്ത്രീ.
സ്ത്രീ ഗുണത്തിന്റെ മഹത്വം തിരിച്ചറിയാത്തവൾ സ്ത്രീ ആകുന്നില്ല

പെൺ ബുദ്ധി പിൻ ബുദ്ധി അല്ലെന്നു തെളിയിച്ചു മുഞ്ഞേറുന്നു കുമാരിമാർ.
കാളി ലക്ഷ്മി സരസ്വതിമയാർ സ്ത്രീ അല്ലെ.
എന്തിനേറെ പറയുന്നു എങ്ങും വിലങ്ങും പ്രകൃതി പോലും സ്ത്രീ ആകുന്നു.
റാണി ലക്ഷ്മിയെം ജാൻസിയേം പോലുള്ളതാകട്ടെ ഇനിയുള്ള സ്ത്രീകളും.
 

AARCHA S NAIR
9 A ലൂർദ് മൗണ്ട് എച്ച്.എസ്. വട്ടപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത