ലൂർദ് മൗണ്ട് എച്ച്.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/ആദ്യ ഗുരു

Schoolwiki സംരംഭത്തിൽ നിന്ന്
ആദ്യ ഗുരു

വിദ്യാ വിലാസിനി നീ വന്നിടും എന്റെ
ഹ്യത്തടത്തിൽ എന്നും പൂജിച്ചു ഞാൻ
കണ്ണുതുറന്നപ്പോളാദ്യം തലോടിയ
പെറ്റമ്മയല്ലേ എൻ ആദ്യ ദൈവം...
അമ്മിഞ്ഞയൂട്ടി എൻ ചുണ്ടുചുവപ്പിച്ച
പെറ്റമ്മയല്ലേ എൻ ആദ്യ ഗുരു...
പിച്ചവയ്ക്കുംനേരം കാല് കഴഞ്ഞപ്പോൾ
വീഴാതെ കാത്തെതെൻ അച്ഛനല്ലേ...
കാൽ വള‍‍ർന്നോ, കൈവള‍‍ർന്നോയെന്ന്
കാത്തു സൂക്ഷിച്ചെതെൻ അച്ഛനല്ലേ...
സത്യവും നീതിയും ധർമ്മവും പാലിക്കാൻ
ആദ്യം പഠിപ്പിച്ചതെന്റെ വീട്...
മാതാപിതാഗുരു ദൈവമെന്നെപ്പോഴും
മങ്ങാതെ മായാതെ മനസ്സിൽ വേണം...
എന്നുമെന്നുള്ളൽ പുണ്യവതിയാണ്
ജന്മം തന്നൊരാ പുണ്യവതി...

 

അമേഘ ലക്ഷ്മി. എസ്
9 A ലൂർദ് മൗണ്ട് എച്ച്.എസ്. വട്ടപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത