ലൂർദ് മാതാ എച്ച് എസ് എസ് പച്ച/അക്ഷരവൃക്ഷം/ആരോഗ്യം
ആരോഗ്യം
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് സാമാന്യ ആരോഗ്യം എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. എന്നാൽ 1948ലെ ലോക ആരോഗ്യ സംഘടനയുടെ നിർവചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക സാമൂഹ്യ സുസ്ഥിതി കൂടി ആണ് ആരോഗ്യം. സമ്പൂർണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരുപാധിയാണ് ആരോഗ്യം. നിലനിൽപ്പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത് ശാരീരിക ശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള ഒരു പ്രവർത്തനമാണ്. കുറെക്കൂടി വിപുലമായ രീതിയിൽ ഇതിനെ പൊതുജനാരോഗ്യം (Public Health) എന്ന് വിളിക്കുന്നു. പാരമ്പര്യവും പരിസ്ഥിതിയുമാണ് ആരോഗ്യത്തിനു നിദാനമായ ഘടകങ്ങൾ. ഭൗതിക പരിസ്ഥിതി, സാമൂഹ്യ പരിസ്ഥിതി, ജൈവ പരിസ്ഥിതി എന്ന് പരിസ്ഥിതി ഘടകങ്ങളെ മൂന്നായി തിരിക്കാം. ജീവിക്കുന്ന സാഹചര്യവും പൊതുവിൽ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിൻെറ ഗുണനിലവാരം (Quality of life) നിർണയിക്കുന്നതും പരമപ്രധാനമാണ്. വൈദ്യശാസ്ത്രത്തിൻെറ പ്രയോഗത്തിലൂടെ മാത്രമല്ല ജീവിതരീതിയുടെ തിരഞ്ഞെടുപ്പും മെച്ചപ്പെട്ട പരിസ്ഥിതിയുമാണ് ആരോഗ്യം വർധിപ്പിക്കുന്നത് എന്നത് കൂടുതൽ സ്വീകാര്യമാവുകയാണ്. ആരോഗ്യം നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ സാമൂഹികവും സാമ്പത്തികവുമായ അന്തരീക്ഷം, ആരോഗ്യസേവനങ്ങളുടെ ലഭ്യത, വികസനം, ഭൗതികമായ ചുറ്റുപാട്, ആരോഗ്യകരമായ തൊഴിലിടങ്ങൾ, ജനങ്ങളുടെ ജീവിതരീതി, ആരോഗ്യകരമായ ആഹാരം, ശുചിത്വം, മെച്ചപ്പെട്ട മാനസികാവസ്ഥ തുടങ്ങിയവ ആണെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. ശുചിത്വപാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം. ശുചിത്വ ശീല പരിഷ്കാരങ്ങളാണ് ഇന്നത്തെ ആവശ്യം വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും വ്യക്തി ശുചിത്വത്തിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കാൻ നമുക്ക് സാധിക്കട്ടെ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം