ലൂർദ് മാതാ എച്ച് എസ് എസ് പച്ച/അക്ഷരവൃക്ഷം/പരിസ്ഥിതിയിലെ ഘടകങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയിലെ ഘടകങ്ങൾ

മനുഷ്യൻ എപ്പോഴും പ്രക‍‍ൃതിയുമായി ഇണങ്ങിച്ചേർന്നാണ് ജീവിക്കുന്നത്. സാമ്പത്തികമായി പുരോഗതി നേടിയ മനുഷ്യൻ പ്രക‍‍ൃതിയിൽ നിന്നും അകലാൻ തുടങ്ങി.പ്രക‍ൃതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ തുടങ്ങി. പ്രകൃതി പ്രതികരിച്ചു തുടങ്ങിയപ്പോൾ അത് മനുഷ്യനു താങ്ങാവുന്നതിലും അപ്പുറമാണ്. വൻ ക്ഷാമങ്ങളും ഭൂകമ്പങ്ങളും മഹാമാരികളും നമ്മുടെ നിയന്ത്രണങ്ങൾക്കപ്പുറമാകമ്പോൾ പ്രക‍‍ൃതിയിലേക്കു തന്നെ തിരിയേണ്ടി വരുന്ന അവസ്ഥയാണിപ്പോൾ .കൃഷി ചെയ്യേണ്ടതിന്റെ പ്രാധാന്യം നാം മനസിലാക്കി തുടങ്ങേണ്ടിയിരിക്കുന്നു എന്നു വേണം കരുതാൻ .ഇന്നത്തെ സാഹചര്യത്തിനോടു ഇഴ ചേ ന്ന് നാം പ്രക‍ൃതിയുടെ സംരക്ഷണത്തിനായി പ്രയത്നിക്കണം.

നോയൽ തോമസ്
8B ലൂ൪ദ് മാതാ ഹൈസ്ക്കൂൾ,പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം