ലൂർദ് മാതാ എച്ച് എസ് എസ് പച്ച/അക്ഷരവൃക്ഷം/ആഹാരം ഔഷധം
ആഹാരം ഔഷധം
ആരോഗ്യം ദൈനംദിനജീവിതത്തിനുള്ള ഒരു ഉപാധിയാണ്. പാരമ്പര്യവും പരിസ്ഥിതിയുമാണ് ആരോഗ്യത്തിനു നിദാനമായ ഘടകങ്ങൾ. ആഹാരമായിരിക്കട്ടെ നിങ്ങളുടെ ആരോഗ്യം. ഔഷധം നിങ്ങളുടെ ആഹാരവും. ആധുനിക വൈദ്യശാസ്ത്രത്തിന്റ പിതാവായ ഹിപ്പോക്രാറ്റിസിന്റെ വാക്കുകളാണിവ. നമ്മുടെ ഏറ്റവും വലിയ സമ്പത്ത് നമ്മുടെ ആരോഗ്യമാണ്. എന്നാൽ നാം ഏറ്റവും കൂടുതൽ ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്യുന്നതും ഇതു തന്നെയാണ്. ആരോഗ്യമില്ലായ്മയും ആരോഗ്യവും ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാം കഴിക്കുന്ന ആഹാരത്തിലെ പോഷകഘടകങ്ങളാണ് നമ്മുടെ ആരോഗ്യത്തിന്റെ കാവൽ ക്കാ൪.മാംസ്യം,അന്നജം,കൊഴുപ്പ്,ജീവകങ്ങൾ,ധാതുലവണങ്ങൾ, എന്നിവയെല്ലാം ഭക്ഷണത്തിൽ അടങ്ങിയിരിക്കണം.ശരീരവും മനസും ആരോഗ്യത്തോടെയിരിക്കാ൯ ആരോഗ്യത്തോടൊപ്പം പ്രാധാന്യമുള്ളതാണ് വ്യായാമം. നമ്മുടെ ജീവിതത്തിൽ ഒരിക്കലും ഒഴിവാക്കാ൯ പറ്റാത്ത ഒന്നാകണം വ്യായാമം. നല്ല ഭക്ഷണം,ചിട്ടയായ വ്യായാമം,നല്ല ചിന്തകൾ ഇവ സ്വായത്തമാക്കിയാൽ പിന്നെ ആരോഗ്യകാര്യത്തിൽ ഒരു ചിന്തയും വേണ്ട.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |