ലിറ്റിൽ ഫ്ളവർ എ യു പി സ്ക്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എന്ന വാക്ക് കേൾക്കാത്തവർ നമ്മുടെ ഇടയിൽ ആരും ഉണ്ടാവില്ല ,കാരണം നമ്മളെ പ്രതിസന്ധിയിലേക്കാക്കിയ ആഗോള മഹാമാരിയാണ് കൊറോണ വൈറസ്. കോറോണയുടെ മറ്റൊരു പേരിനു കോവിഡ്. കൊറോണ വയറസ് ഡിസീസസ് എന്നതാണ് കോവിഡിന്റെ മുഴുവൻ പേര് . ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് ആദ്യമായി കൊറോണ വയറസ് റിപ്പോർട് ചെയ്തത് . കൊറോണ വൈറസ് പകരുന്നത് ശരീര സ്രവങ്ങളിലൂടെയാണ് .കരുതലോടെ മുന്നോട്ടു നീങ്ങിയാൽ നമുക്ക് കൊറോണയെ തടയാം .പുറത്തു പോയി വന്നാൽ കൈ സോപ്പിട്ട് കഴുകുക ,ശാരീരിക അകലം പാലിക്കുക ,അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക ,മറ്റുള്ളവരോട് സമ്പർക്കത്തിലേർപ്പെടുമ്പോൾ മാസ്ക് ധരിക്കുക എന്നിവ നമുക്ക് കൊറോണയെ തടയാനായി എടുക്കാൻ പറ്റുന്ന മുൻകരുതലുകളാണ്.കൊറോണ മനുഷ്യരിൽ നിന്ന് ആദ്യമായി പകർന്ന ജീവിയാണ് നായ .ഇരുപത്തിനാലു മണിക്കൂറും വർക്ക് ചെയുന്ന കൊറോണ ഹെൽപ് ലൈൻ ആണ് ദിശ 1056.ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലെ തൃശൂർ ജില്ലയിലാണ് .ലോകത്തിലെ ആദ്യ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് 2019.ഡിസംബറിലാണ് ഇന്ത്യയിലെ ആദ്യ കൊറോണ രോഗം ബാധിച്ചു മരണം റിപ്പോർട്ട് ചെയ്‌ത സംസ്ഥാനം കർണാടകയാണ്.കൊറോണയെ തടയാൻ വേണ്ടി സർക്കാർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കുക ലോകമെമ്പാടുമുള്ള രാജ്യങ്ങളെല്ലാം കൊറോണയുടെ പിടിയിലാണ് .കൊറോണയുടെ ലക്ഷണങ്ങൾ പനി ,ചുമ ,ശ്വാസതടസം ,ജലദോഷം ,തൊണ്ട വേദന എന്നിവയാണ് .ഈ ലക്ഷണങ്ങൾ ഉള്ളവർ വിദേശത്തു നിന്ന് വന്നവർ രോഗം ബാധിച്ച ആളുമായി സമ്പർക്കത്തിലേർപ്പെട്ടവരും വിദേശത്തുനിന്നും സമ്പർക്കത്തിലേർപ്പെട്ടവരും രണ്ടാഴ്ച കാറെന്റീൽ കഴിയണം .ലോകത്ത് ഇതുവരെ കൊറോണായിക്ക് ഉള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല .പല ഗവേഷണ സ്ഥാപനങ്ങളും ഇതിനായി ശ്രമിക്കുന്നു .ചില മരുന്നുകൾ പരീക്ഷണ ഘട്ടത്തിലാണ് .അവയിൽ ചിലത് മനുഷ്യരിലും പരീക്ഷിച്ചു തുടങ്ങി ഈ മരുന്നുകൾ വിപണിയിൽ എത്താൻ ഒന്നര വർഷമെങ്കിലും വേണം എന്നാണ് വിദഗ്ധർ പറയുന്നത് .അത്രയും കാലം നമ്മൾ കരുതലോടെ ജീവിക്കണം .കൊറോണ വൈറസ് ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്ക് പടരും .ഒരിനം പകർച്ച പണിയാണ് കോവിഡ് 19.2012-ൽ ചൈനയിൽ നിന്ന് തന്നെ ഉൽഭവിച്ച സാർസിനോട് സാമ്യമുള്ളതാണ് ഇപ്പോഴത്തെ കൊറോണ വൈറസ് ബാധ.കോവിഡിന്റെ ലക്ഷണങ്ങൾ പ്രകടമാക്കാൻ രണ്ടു മുതൽ പതിനാല് ദിവസം വരെ എടുക്കാം .കോവിഡിനെക്കാൾ വേഗത്തിൽ പകരുന്നത് വ്യാജ വാർത്തകൾ ആണ് .അങ്ങനെയുള്ള വ്യാജ വാർത്തകളിൽ പെടാതെ സൂക്ഷിക്കുക കൊറോണ വൈറസിനെ തടയാൻ ഉചിതമായ മാസ്കാണ് N95.എന്നത് .ആദ്യ ഘട്ടത്തിൽ കൊറോണയുടെ പേര് നോവൽ കൊറോണ വൈറസ് എന്നതായിരുന്നു .രോഗം ശക്തമായാൽ ന്യുമോണിയ ,അസാധാരണ ക്ഷീണം ,ശ്വാസകോശ നീർക്കെട്ട് ,വൃക്ക തകരാർ അവസാനം മരണവും സംഭവിക്കുന്ന രോഗമാണ് കോവിഡ്-19 .

അഗ്രീമ
6C ലിറ്റിൽ ഫ്ലവർ എ .യു .പി .സ്കൂൾ ചെറുവണ്ണൂർ
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം