ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾ പ്രവേശനോത്സവം 2025 - 26

പ്രവേശനോത്സവം 2025-26

2025 - 26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2025

ജൂൺ 9 ന് സ്കൂൾ മാനേജർ റവ.ഫാ. ജേക്കബ് കാട്ടടി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് എല്ലാവർക്കും സ്വാഗതമാശംസിച്ചു. പി.റ്റി.എ പ്രസിഡൻ്റ് ആശംസകളർപ്പിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്കും മറ്റ് വിവിധ ക്ലാസുകളിൽ പ്രവേശനം നേടിയ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.

പുതുതായി സ്കൂളിലേക്ക് ചേർന്ന കുട്ടികൾക്ക് സെൽഫി പോയിൻ്റും തയ്യാറാക്കിയിരുന്നു.

വായനാദിനാചരണം

vayanadinam

ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് 5 മുതൽ 7 വരെ ക്ലാസിലെ കുട്ടികൾക്കായി വീഡിയോ പ്രസൻ്റേഷൻ നടത്തി. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് മഹത് വ്യക്തികൾ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കുട്ടികൾ വീഡിയോയിൽ പങ്കുവച്ചു.

ഇങ്ങനെ തയ്യാറാക്കിയ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു.

ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്

ലഹരിവിരുദ്ധ ദിനം ജൂൺ 26

ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് ഡിപ്പാർട്ട്മെൻ്റിൽ നിന്നും ഉദ്യോഗസ്ഥർ സ്കൂളിലെത്തി ലഹരിക്കെതിരേ കുട്ടികൾക്ക് ക്ലാസ് നൽകി. സ്കൂൾ ഹെഡ്മിസ്ട്രർ മെർലിക്കുട്ടി ആൻ്റണി ഏവർക്കും സ്വാഗതമാശംസിച്ചു.

കുട്ടികളുടെ വിവിധ സംശയങ്ങൾക്ക് അവർ മറുപടി നൽകുകയും ചെയ്തു.

സ്കൂൾ പാർലമെൻ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ

പാർലമെൻ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ

ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ സ്കൂൾ പാർലമെൻ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും നയപ്രഖ്യാപനവും 2025 ജൂൺ 26 ന് രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. തദവസരത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് നിർദേശങ്ങൾ നൽകി.

ലഹരി വിരുദ്ധദിന പോസ്റ്റർ രചനാ മത്സരം

ലഹരി വിരുദ്ധദിന പോസ്റ്റർ രചനാ
ലഹരി വിരുദ്ധദിന പോസ്റ്റർ രചന

ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എൽ. പി, യു. പി., ഹൈസ്കൂൾ കുട്ടികൾക്കായി പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. നിരവധി കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി. എൽ. പി. വിഭാഗത്തിൽ

1st ജസീക്ക ഡി മരിയ

2nd നീൽ എബ്രഹാം

യു. പി വിഭാഗത്തിൽ

1st വൈശാഖ് എം. വിനോദ്

2nd ആര്യ പി. രാജീവ്

എച്ച്. എസ് വിഭാഗത്തിൽ

1st വൈഷ്ണവ്

2nd അയന പി. ജി.

താഴെപ്പറയുന്ന,

ജഗൻ മനോജ് (V), അഖില കെ.ബി (XA), എഡ്വിൻ സ്റ്റീഫൻ (XA), ജനീറ്റ തോമസ് (XA), മനീഷ ,സേറ എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി.

പേപ്പട്ടി വിഷബാധ ബോധവൽക്കരണം

കാവാലം പബ്ലിക് ഹെൽത്ത് സെൻ്ററിൽ നിന്നും ഹരിഷ്മ എൽ., ശീത ജി. എന്നിവർ പേപ്പട്ടി വിഷബാധയ്ക്കെതിരേ ബോധവൽക്കരണ ക്ലാസ് നയിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 1 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾ പങ്കെടുത്തു.

വളർത്തു മൃഗങ്ങളെ വളർത്തുന്നവർ സ്വീകരിക്കേണ്ട മുൻകരുതലുകൾ, അവയെ കൈകാര്യം ചെയ്യുന്ന വിധം, നൽകേണ്ട കുത്തിവയ്പുകൾ, വളർത്തുന്ന രീതി എന്നിവയെക്കുറിച്ചും പട്ടി, പൂച്ച എന്നീ മൃഗങ്ങളിൽ നിന്നും മുറിവുകളുണ്ടായാൽ നൽകുന്ന പ്രാഥമിക ചികിത്സകളെക്കുറിച്ചും ആശുപത്രിയിലെത്തിക്കുന്നതിനെക്കുറിച്ചും അവർ വിശദമായി കുട്ടികൾക്ക് ക്ലാസെടുത്തു.

മെറിറ്റ് ഡേ

മെറിറ്റ് ഡേ
മെറിറ്റ് ഡേ
മെറിറ്റ് ഡേ

ജൂലൈ 1 ന് രാവിലെ 10.30 ന് 2025 SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെ അനുമോദിക്കലും അധ്യാപക-രക്ഷാകർത്തൃ സമ്മേളനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സെൻ്റ് തെരേസാസ് പള്ളി ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. PTA പ്രസിഡൻ്റ് എം സി ജോയപ്പൻ അധ്യക്ഷനായിരുന്ന സമ്മേളനം സ്കൂൾ മാനേജർ റവ.ഫാ. ജേക്കബ് കാട്ടടി ഉദ്ഘാടനം ചെയ്തു. സ്കൂളിൽ 19 വർഷത്തോളം അധ്യാപികയായിരുന്ന റോഷിനി കെ ജേക്കബ് മുഖ്യാതിഥി ആയിരുന്നു. പ്രസ്തുത സമ്മേളനത്തിൽ പ്രതിഭകളെ അനുമോദിക്കുകയും പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

എല്ലാ വിഷയങ്ങൾക്കും A+ നേടിയ 5 കുട്ടികളേയും 9 A+ നേടിയ 2 കുട്ടികളേയും 8A+ നേടിയ കുട്ടിയേയും,

USS, NMMS എന്നീ സ്കോളർഷിപ്പ് വിജയികളെയും മെമെൻ്റോ നൽകി അനുമോദിച്ചു.

അതോടൊപ്പം വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു.

ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ സ്വപ്ന പദ്ധതിയായ ദിശയുടെ ഉദ്ഘാടനവും നടത്തപ്പെട്ടു.

അധ്യാപക പ്രതിനിധി പ്രശാന്ത് എം നമ്പൂതിരി ആശംസകളർപ്പിച്ചു. സി. കൃപ FCC നന്ദി പറഞ്ഞ സമ്മേളനം ദേശീയഗാനത്തോടെ അവസാനിച്ചു.

കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

പാഴ് പുതുക്കം എക്സിബിഷൻ

പാഴ് പുതുക്കം എക്സിബിഷൻ
പാഴ് പുതുക്കം എക്സിബിഷൻ
പാഴ് പുതുക്കം എക്സിബിഷൻ

ജൂലൈ മാസം 16-ാം തീയതി പഞ്ചായത്തിൻ്റെ നിർദേശപ്രകാരം കുട്ടികൾ വീടുകളിൽ ലഭ്യമായ പാഴ് വസ്തുക്കൾ ഉപയോഗിച്ച് വിവിധ കരകൗശല വസ്തുക്കൾ നിർമ്മിച്ച് പ്രദർശനം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് റ്റി.റ്റി. സത്യദാസ് ഉദ്ഘാടനം ചെയ്തു.

1 മുതൽ 10 വരെ ക്ലാസിലെ അമ്പതോളം കുട്ടികൾ വ്യത്യസ്തങ്ങളായ വസ്തുക്കൾ നിർമ്മിച്ച് കൊണ്ടുവന്നു.

LP വിഭാഗത്തിൽ

1st-Jessica

2nd -Amshitha

3rd - Jeena K Jiji

UP വിഭാഗത്തിൽ

1st-Roshan(7)

2nd -Vaigamol(5)

3rd - Adidev(5)

പ്രോത്സാഹന സമ്മാനം : Ephremstephen, Jagan Manoj, Anitta, Adhin

HS വിഭാഗത്തിൽ 1st-Sophia, 2nd -Gabriel, 3rd - Aksa

പ്രോത്സാഹന സമ്മാനം: Prince, Raphel, Anakha, Carmel എന്നിവർ സമ്മാനാർഹരായി.

ചങ്ങാതിക്കൊരു തൈ നടാം

ചങ്ങാതിക്കൊരു തൈ

ആഗസ്റ്റ് 1-ാം തീയതി ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ പരിസ്ഥിതി സൗഹൃദ ദിനാചരണം നടന്നു. കാവാലം പഞ്ചായത്ത് പ്രസിഡൻ്റ് റ്റി. സത്യദാസ് സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മെർലിക്കുട്ടി ആൻ്റണി, ഹരിത കേരള മിഷൻ ആർ. പി. സന്ധ്യാ രമേശ് എന്നിവർ സംസാരിച്ചു.

8, 9, 10 ക്ലാസിലെ കുട്ടികൾക്ക് നൂറോളം വൃക്ഷത്തൈകൾ വിതരണം ചെയ്ത

ചങ്ങാതിക്കൊരു തൈ




പോഷക സമൃദ്ധിയുടെ ഉച്ചനേരങ്ങൾ

പോഷക സമൃദ്ധിയുടെ ഉച്ചനേരങ്ങൾ


കുട്ടികൾക്ക് പോഷക സമൃദ്ധമായ ആഹാരം നൽകുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിൽ ആഗസ്റ്റ് 6-ാം തീയതി ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ മുട്ട ബിരിയാണി നൽകി. അധ്യാപകരും അനധ്യാപകരും അടുക്കളയിൽ സഹായിക്കുന്നവരും ഒത്തു ചേർന്നാണ് ഇത് തയ്യാറാക്കിയത്. പെട്ടന്നൊരു ദിവസം വെറൈറ്റി ഭക്ഷണം കിട്ടിയില്ലിലായിരുന്നു കുട്ടികൾ.


ദീപിക - കളർ ഇന്ത്യ ചിത്രരചനാ മത്സരം

ദീപിക - കളർ ഇന്ത്യ ചിത്രരചനാ മത്സരം

സാമ്രാജ്യത്വത്തോടു കടക്കൂ പുറത്ത് എന്നു പറഞ്ഞ 'ക്വിറ്റ് ഇന്ത്യ' വാർഷികത്തിൽ വരൂ, ചേർന്നുനിൽക്കൂ എന്ന് ആഹ്വാനം ചെയ്‌ത് 'ദീപിക കളർ ഇന്ത്യ.' ഇതൊരു പെയിന്റ്റിംഗ് മത്സരത്തിനപ്പുറം ഒരോർമ്മപ്പെടുത്തലാണ് - ലഹരിക്കെതിരേ നാമെല്ലാം ഒന്നിക്കണം എന്ന ഓർമ്മപ്പെടുത്തൽ.

ആഗസ്റ്റ് 8-ാം തീയതി ദീപികയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ചിത്രരചനാ മത്സരത്തിൽ സ്കൂളിൽ നിന്നും 85 കുട്ടികൾ പങ്കെടുത്തു.ഈ

ദീപിക - കളർ ഇന്ത്യ ചിത്രരചനാ മത്സരം

KG വിഭാഗത്തിൽ 22

LP വിഭാഗത്തിൽ 23

UP വിഭാഗത്തിൽ 37

HS വിഭാഗത്തിൽ 3

എന്നിങ്ങനെ കുട്ടികൾ പങ്കെടുത്തു.


കളറായി കാവാലം

സ്വാതന്ത്യദിനാഘോഷം 2025


ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടത്തപ്പെട്ടു. 14/08/25 വ്യാഴാഴ്ച രാവിലെ 10 ന് അസംബ്ലിയിൽ നഴ്സറിയിലെ കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു. തുടർന്ന് സ്കൂൾ മാനേജർ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. 1 മുതൽ 9 വരെ ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ നിന്ന്  തട്ടാശ്ശേരിയിലേയ്ക്കും തുടർന്ന് Little Flower School Road ലൂടെയുള്ള വർണ്ണാഭമായ യാത്ര ഏവരുടെയും  മനം കവർന്നു. സ്വാതന്ത്ര്യ സമര സേനാനികളുടെ Fancy dress മത്സരവും ക്ലാസടിസ്ഥാനത്തിൽ സംഘടിപ്പിച്ചു. കുട്ടികൾ ആവേശത്തോടെ മുദ്രാവാക്യങ്ങൾ മുഴക്കി കാവാലം വീഥികളെ പുളകിതരാക്കി. PTA യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് refreshment നൽകി. ഓഗസ്റ്റ് 15 ന് PTA പ്രസിഡൻ്റ് Anoop V K പതാകയുയർത്തി സന്ദേശം നൽകി. Scout & guide Students പരിപാടിയിൽ പങ്കെടുത്തു.


ഒരുമയുടെയൊരോണക്കാലം

ഒരുമയുടെയൊരോണക്കാലം
ഒരുമയുടെയൊരോണക്കാലം
ഒരുമയുടെയൊരോണക്കാലം

ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ 27/08/25 ബുധനാഴ്ച ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളും അധ്യാപകരും മാതാപിതാക്കളും കേരളീയ വേഷത്തിലാണ് അന്നേ ദിവസം സ്കൂളിലെത്തിയത്. 1 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്കായി ഓണക്കളികളും നടത്തി. കസേരകളി, ബോംബിംഗ് ദ സിറ്റി, സുന്ദരിക്ക് പൊട്ട് തൊടൽ എന്നീ മത്സരങ്ങളാണ് നടത്തപ്പെട്ടത്.

അതേത്തുടർന്ന് കലാപരിപാടികളും അവതരിപ്പിച്ചു.

നഴ്സറിയിലെ കുട്ടികളുടെ ഓണപ്പാട്ട്, യു പി - ഹൈസ്കൂൾ വിഭാഗങ്ങളുടെ ഡാൻസ്, മാതാപിതാക്കളുടെ കൈകൊട്ടിക്കളി, ഹൈസ്കൂൾ കുട്ടികൾ അവതരിപ്പിച്ച മെഗാതിരുവാതിര എന്നിവയും അവതരിപ്പിക്കപ്പെട്ടു.

ഹെഡ്മിസ്ട്രസ് ഏവർക്കും സ്വാഗതം ആശംസിച്ചു. റവ. ഫാ. മാത്യു പുത്തനങ്ങാടി ഓണസന്ദേശം നൽകി.

ഒരുമണിയോടെ വിഭവ സമൃദ്ധമായ സദ്യ വിളമ്പി. സദ്യ തയ്യാറാക്കുന്നതിന് പി.റ്റി.എ. യിലെ മാതാപിതാക്കളുടേയും അധ്യാപകരുടേയും അനധ്യാപകരുടേയും സഹകരണമുണ്ടായിരുന്നു.

3 മണിക്ക് അസംബ്ലിയോടെ ഓണാഘോഷ പരിപാടികൾ സമാപിച്ചു.

ഹിന്ദി ഭാഷാദിനം

ഹിന്ദി ഭാഷാദിനം


ഹിന്ദി ഭാഷാദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ അസംബ്ലി നടന്നപ്പെട്ടു. അസംബ്ലിക്ക് ഗൈയ്ഡിംഗിലെ കുട്ടികൾ നേതൃത്വം നൽകി.

അസംബ്ലിയിൽ പ്രാർത്ഥന, വാർത്താവതരണം, ദിനാചരണ സന്ദേശം എന്നിവ ഉണ്ടായിരുന്നു.

സ്കൂൾ ശാസ്ത്രമേള

സ്കൂൾ ശാസ്ത്രമേള
ശാസ്ത്രമേള

ഈ വർഷത്തെ സ്കൂൾതല ശാസ്ത്ര- ഗണിത- ഐ.റ്റി മേളകൾ സ്കൂളിൽ നടത്തപ്പെട്ടു.

കുട്ടികൾ ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു. കാവാലം എൻ.എസ്. എസ്. ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തപ്പെട്ട സബ്ജില്ലാ ശാസ്ത്ര- ഗണിത- ഐ.റ്റി മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.

ഒക്ടോബർ 16, 17 തീയതികളിൽ NSS HSS, കെെനടി AJJM HSS എന്നിവിടങ്ങളിൽ നടത്തപ്പെട്ട ശാസ്ത്ര-ഗണിതശാസ്ത്ര- പ്രവൃത്തിപരിചയ - ഐ. റ്റി മേളകളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ - ഐ.റ്റി മേളകളിൽ ഓവറോൾ നേടുകയും യു പി വിഭാഗത്തിൽ സാമൂഹ്യ ശാസ്ത്രമേള മേളയിൽ ഓവറോൾ നേടുകയും ചെയ്തു.



ലിറ്റിൽ ഫ്ലവറിലെ കായിക മാമാങ്കം

sub district sports meet


ഈ വർഷത്തെ സ്പോർട്സ് മത്സരങ്ങൾ സെപ്റ്റംബർ 25 ന് വിവിധ ഇനങ്ങളുൾപ്പെടുത്തി നടത്തപ്പെട്ടു. പ്രതികൂലമായ കാലാവസ്ഥയിലും കുട്ടികൾ ആവേശപൂർവം പങ്കെടുത്തു.

ലിറ്റിൽ ഫ്ലവറിലെ കായിക മാമാങ്കം

ഒക്ടോബർ 13, 14 തീയതികളിൽ ചങ്ങനാശേരി എസ്. ബി. കൊളജിൽ വച്ച് നടത്തപ്പെട്ട സ്പോർട്സ് മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ ഓവറോൾ കരസ്ഥമാക്കി.



കാലമേളയിൽ മിന്നും വിജയവുമായി ലിറ്റിൽ ഫ്ലവർ

കലാമേള
കലാമേള


2025 നവംബർ 5, 6, 7 തീയതികളിലായി AJJM HSS, SNDP UPS ചെറുകര എന്നിവിടങ്ങളിലായി നടത്തപ്പെട്ട സബ്ജില്ലാ സ്കൂൾ കലാമേളയിൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ഓവറോൾ കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗം മാർഗംകളി, ചെണ്ടമേളം, പണിയനൃത്തം എന്നിവയിൽ ഒന്നാം സ്ഥാനവും ഒപ്പന, തുടങ്ങിയവയിൽ രണ്ടാം സ്ഥാനവും നേടി.




ശിശുദിനാഘോഷങ്ങളുമായി കുട്ടികൾ

നവംബർ 14 ശിശുദിനാഘോഷങ്ങളുടെ ഭാഗമായി എൽ.പി. വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അസംബ്ലി നടത്തപ്പെട്ടു.

കുട്ടികൾ ചാച്ചാജിയുടെയും കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളുടെയും  വേഷത്തിൽ കുട്ടികൾ ഒരുങ്ങി വന്നത് ഭംഗിയുള്ള കാഴ്ചയായിരുന്നു.

ജയ് വിളികളും മുദ്രാവാക്യങ്ങളുമായി കാവാലത്തിൻ്റെ റോഡുകളിൽ കുട്ടികൾ

ശിശുദിന റാലിയും നടത്തി.

നിയമാവബോധ ക്ലാസ്

നിയമാവബോധ ക്ലാസ്
നിയമാവബോധ ക്ലാസ്

ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കുട്ടികൾക്കായി രാമങ്കരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെ ശ്രീമതി. പ്രീതി ക്ലാസ് നയിച്ചു. കുട്ടികൾ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ നിയമങ്ങളെക്കുറിച്ചും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും കുട്ടികളെ ബോധവത്കരിച്ചു.

5 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾ ക്ലാസിൽ സംബന്ധിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അധ്യക്ഷയായിരുന്നു. റവ. ഫാ. ജേക്കബ് കാട്ടടി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. റ്റി. എ. പ്രസിഡൻ്റ് അനൂപ് എന്നിവർ ആശംസകൾ നേർന്നു.