ലിറ്റിൽ ഫ്ലവർ എച്ച്.എസ്. ഞാറക്കൽ/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

ഓർക്കുന്നു ഞാനൊരു നല്ലകാലം
കൂട്ടുകാരോടൊത്തൊരു നല്ലകാലം
ഓടിക്കളിക്കുന്ന നല്ലകാലം
യാത്ര സുഖത്തിൻറെ നല്ലകാലം

വീട്ടിലിരിക്കുന്ന എൻറെ മനസിലൂ -
ടൊ ത്തി രി ചിന്തകൾ വന്നു പോയി
മഴവില്ല് പോലെ മനസ്സിൽ പരീക്ഷകൾ
മോഹിച്ചിടുന്നു കൂട്ടു കൂടാൻ .

ഇത് ചിന്തകൾ വിരിയിച്ച നല്ല കാലം
ഇത് ശുദ്ധീകരണത്തിൻറെ നല്ലകാലം
ഓർമ്മതൻ പൂത്തിരി ഒന്നുമാത്രം മതി
ഇനിയുള്ള കാലം കാത്തിരിക്കാൻ
 

 ഒന്നായി നേരിടാം ഒന്നിച്ചു നിന്നിടാം
ഈ കോവിഡ് കാലത്തെ ആട്ടിപായിക്കാം
ഇനിയും വരുമല്ലോ നല്ലകാലം
 ഒരു തിരിച്ചറിവിൻറെ നല്ലകാലം .

ഞാനൊന്നറിയുന്നു ഇപ്പോളറിയുന്നു
ഈ ഭൂമിയെത്ര ചെറുതാണെന്ന്
നമ്മളെത്ര ചെറുതാണെന്ന്
നമ്മൾ നമ്മളിൽ മുങ്ങിതാണോ .

മറന്നോ നമ്മൾ മറന്നോ നമ്മൾ
ഈ പ്രപഞ്ചത്തിന്നുടയവനെ
ആ സ്നേഹം നമ്മെ മറന്നില്ലല്ലോ
ആ സ്നേഹം അതിവലുതാണല്ലോ
 

ആബേൽ ചാക്കോച്ചൻ
8 B ലിറ്റിൽ ഫ്ലവർ എച്ച്.എസ്. ഞാറക്കൽ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - DEV തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത