ഓർമ്മ തൻ മണിച്ചെപ്പിൽ
സൂക്ഷിച്ച നിധിയെല്ലാം
ജീവിതമാം യാത്ര
തന്നൊരീ സുകൃതങ്ങൾ
ഓർമ്മതൻ മണിച്ചെപ്പിൽ
പൊൻതൂവലായ് ശോഭിച്ചല്ലോ
ആശിച്ച സ്വപ്‌നങ്ങൾ
സാക്ഷാത്കാരമായ് തീർന്നപ്പോൾ
ആശ തൻ മണിച്ചെപ്പിൽ
കരിന്തിരിയായ് കെട്ടെങ്കിലും
ഓർമ്മതൻ മണിച്ചെപ്പിൽ
ഇപ്പോഴും തിളങ്ങുന്നു വ്യര്ത്ഥ മോഹങ്ങളും
കദനമാം കഥകൾ ഏറെ ഉണ്ടെങ്കിലും
ഓര്മിക്കുവാനിഷ്ടം സുകൃതങ്ങൾ തന്നെ
മരിച്ചാലും മായാത്ത സുകൃതങ്ങൾ അല്ലയോ
ഓർമ്മ തൻ മണിച്ചെപ്പിൽ പൊൻ തൂവലായ് മിന്നീടുന്നു