ലിറ്റിൽ ഫ്ലവർ എച്ച്.എസ്. ഞാറക്കൽ/അക്ഷരവൃക്ഷം/ഇരട്ട തലയുള്ള പക്ഷി

Schoolwiki സംരംഭത്തിൽ നിന്ന്
ഇരട്ട തലയുള്ള പക്ഷി

ഒരിക്കൽ ഒരിടത്തു രണ്ടു തലയുള്ള പക്ഷി ഉണ്ടായിരുന്നു .അവൻ പറക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒക്കെ കാണുന്നത് ഒരു അത്ഭുതമായിരുന്നു .രുചികരമായ ഭക്ഷണം തൻ്റെ വലതു തല കൊണ്ടും സാധാരണ ഭക്ഷണം ഇടതു തല കൊണ്ടും ആണ് അവൻ കഴിച്ചിരുന്നത് .ഒരു ദിവസം ഇടതു തല ,വലതു തലയോട് ചോദിച്ചു "പ്രിയപ്പെട്ട വലതു തലേ ,നീ എന്തുകൊണ്ടാണ് രുചിയുള്ള ആഹാരം എനിക്ക് തരാത്തത്? എനിക്കും രുചികരമായ ഭക്ഷണം കഴിച്ചാൽ കൊല്ലം എന്ന് ഉണ്ട് ."വലതു തല മറുപടി പറഞ്ഞു,"അതിൽ എന്താണ് കാര്യം? എല്ലാം പോകുന്നത് ഒറ്റ വയറ്റിലേക്കല്ലേ ? നീ സാധാരണ ഭക്ഷണം കഴിച്ചാൽ മതി ".ഇടതു തല ദുഃഖിതനായി .

വരൾച്ചയുടെ കാലം എത്തി .ആഹാരം കിട്ടാനേ യില്ല.ജീവജാലങ്ങളെയൊന്നും കാണാനേയില്ല .പഴങ്ങൾ തിങ്ങി നിറഞ്ഞ ഒരു കാട്ടുമരം ഇരട്ടത്തലയൻ പക്ഷി കണ്ടു.അവൻ അതിനടുത്തേക്ക് പറന്നു .മരത്തിൽ നിറയെ വിഷക്കായകൾ ആണ് എന്ന് ഇടതു തലയ്ക്ക് മനസിലായി. വലതു തലയ്ക്ക് വിശപ്പ് ഉണ്ടായിരുന്നു .വലതു തല പഴങ്ങൾ തിന്നാൻ ഒരുങ്ങിയപ്പോൾ ഇടതു തല പറഞ്ഞു ,"അരുതു ഇത് വിഷ കായ്‌കൾ ആണ്.ഇത് തിന്നാൽ നാം രണ്ടും ചത്തുപോകും .മരത്തിനടിയിലേക്ക് നോക്കൂ .അനേകം ജീവികളുടെ അസ്ഥികൾ നിനക്കു കാണാം “.താഴേക്ക് നോക്കിയ വലതു തലയ്ക്ക് സത്യം മനസിലായി .അന്ന് മുതൽ രണ്ടു തലയ്ക്കും ഭക്ഷണം ഒരുപോലെ ലഭിക്കുവാൻ തുടങ്ങി.

ജിൻസി
8 A ലിറ്റിൽ ഫ്ലവർ എച്ച്.എസ്. ഞാറക്കൽ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - DEV തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ