ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്
ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകർ : ശ്രീമതി ഗീതാദേവി എം. (കൈറ്റ് മിസ്ട്രസ്), ശ്രീ. ശ്യാംലാൽ വി. എസ്.(കൈറ്റ് മാസ്റ്റർ)
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം
കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽതന്നെ കൂത്താട്ടുകുളം ഹൈസ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ പുതുതായി രൂപീകരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിലേയ്ക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു അഭിരുചി പരീക്ഷ 2018 മാർച്ച് 3 ന് രാവിലെ 10 നും 12 നും ഇടയിൽ നടത്തി. 36 എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾ പരീക്ഷ എഴുതി. പരീക്ഷ എഴുതിയ എല്ലാവരും യോഗ്യത നേടി. ഏറ്റവും കൂടിയ സ്കോറും ഏറ്റവും കുറഞ്ഞ സ്കോറും യഥാക്രമം 84ഉം 34 ഉം ആയിരുന്നു. കൈറ്റിൽ നിന്നും ഓൺലൈനിൽ ലഭ്യമാക്കിയ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷ നടത്തിയത്.
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണനിർവ്വഹണ സമിതി 2018-19
ചെയർമാൻ - ശ്രീ. പി. ബി. സാജു (പി.റ്റി.എ. പ്രസിഡന്റ്)
കൺവീനർ - ശ്രീമതി ലേഖാ കേശവൻ(ഹെഡ്‌മിസ്ട്രസ്)
വൈസ് ചെയർമാൻമാർ - ശ്രീ പി. ആർ. വിജയകുമാർ (പി.റ്റി.എ. വൈസ് പ്രസിഡന്റ്), ശ്രീമതി ഉഷാ മണികണ്ഠൻ (എം. പി.റ്റി.എ. പ്രസിഡന്റ്)
ജോയിന്റ് കൺവീനർമാർ - ശ്രീമതി ഗീതാദേവി എം. (കൈറ്റ് മിസ്ട്രസ്), ശ്രീ. ശ്യാംലാൽ വി. എസ്.(കൈറ്റ് മാസ്റ്റർ)
സാങ്കേതിക ഉപദേഷ്ടാവ് - ശ്രീ. അജിത് എ. എൻ. (എസ്. ഐ. റ്റി. സി.)
വിദ്യാത്ഥി പ്രതിനിധികൾ - മാസ്റ്റർ ഗോപു ഗിരീഷ് (ലിറ്റിൽ കൈറ്റ്സ് ലീഡർ), കുമാരി ആര്യ സുരേഷ് (ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർ)
സ്ക്കൂൾ പാർലമെന്റ് പ്രതിനിധികൾ - സ്ക്കൂൾ ലീഡർ, സ്ക്കൂൾ ചെയർമാൻ
ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ഏകദിന പരിശീലനം 2018 ജൂൺ 11 തിങ്കളാഴ്ച നടന്നു. രാവിലെ 10 മണിക്ക് സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലേഖാകേശവൻ പരിശീല പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ എസ്. ഐ. റ്റി. സി. ശ്രീ അജിത് എ. എൻ. ആശംസകൾ അർപ്പിച്ചു. കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്., കൈറ്റ് മിസ്ട്രസ് എം. ഗീതാദേവി എന്നിവർ ക്ലാസ്സുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ലക്ഷ്യം, പ്രവർത്തന മേഖലകൾ, പ്രവർത്തന രീതി, ഇവയെല്ലാം കളികളിലുടെ കുട്ടികളിൽ എത്തിക്കുന്നതായിരുന്നു പരിശീലനപരിപാടി. വൈകിട്ട് നാലുമണിക്ക് മകുട്ടികളുടെ മികവ് വിലയിരുത്തി സമ്മാനങ്ങൾ വിതരണം ചെയ്ത് പരിശീലനനപരിപാടി അവസാനിച്ചു.
ഹൈടെക് ക്ലാസ്സ്മുറി പരിപാലന പരിശീലനം
ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ എട്ട്, പത്ത് ക്സാസ്സുകളിലെ കുട്ടികൾക്കായി ഹൈടെക് ക്ലാസ്സ്മുറി പരിപാലന ക്ലാസ്സ് നടത്തി. കുമാരിമാർ അശ്വതി മുരളി, മരിയ റെജി, ഗൗരി എസ്, കുമാരന്മാർ ആശിഷ് എസ്., ഗോപു ഗിരീഷ്, ഹരികൃഷ്ണൻ അശോക് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ലാപ്‌ടോപ്പ് കണക്ടുചെയ്യൽ, പ്രോജക്ടറിന്റെ ഡിസ്‌പ്ലെ സെറ്റ്ചെയ്യൽ, ഡിസ്‌പ്ലെ ലഭിക്കാതെ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾഎന്നിവ പരിശീലിപ്പിച്ചു. തിരഞ്ഞെടുത്ത ക്സാസ്സ് പ്രതിനിധികൾക്കായിരുന്നു പരിശീലനം.
ആദ്യഘട്ട പരിശീലനം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ 2018 ജൂലൈ നാലിന് ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം ആരംഭിക്കുന്നത്. ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻസിനിമകൾ പരിചയപ്പെടുത്തുക, കഥകണ്ടെത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക., ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ TupiTube ൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ വിനിമയം ചെയ്തു. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു.
സൈബർ ട്രാക്കിംഗ് ബോധവൽക്കരണ സെമിനാർ
കുത്താട്ടുകുളം ഹൈസ്ക്കൂളിൽ മോസില്ല കമ്യൂണിറ്റി കേരള, പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സുകൾക്കായി 'മോസില്ല 2 സ്ക്കൂൾ' പദ്ധതിയുടെ ഭാഗമായി സൈബർ ട്രാക്കിംഗിന്റെ വിവിധ വശങ്ങളെക്കുറിച്ച് സെമിനാർ നടന്നു. മേഘ ഫിലിപ്, ശ്യാംകുമാർ, ഇമ്മാനുവേൽ എസ്. ഐക്കര, കുരുവിള ജോർജ്, സന്ദീപ് സാൽമൺ, സ്ലോമോ എ തോമസ്, റീയോൺ സജി എന്നിവർ നേതൃത്വം നൽകി. സൈബർ ട്രാക്കിംഗ് എന്ത്? എങ്ങനെ? എന്ന വിഷയം കുരുവിള ജോർജ് അവതരിപ്പിച്ചു. മോസില്ല കമ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ ശ്യാംകുമാർ വിശദീകരിച്ചു. എങ്ങനെ ട്രാക്കിംഗിൽ നിന്നും ഒഴിവായി നിൽക്കാം എന്ന വിഷയം റിയോൺ സജി അവതരിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാമ്പ്
കൂത്താട്ടുകുളം ഹൈസ്ക്കുളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്തലത്തിലുള്ള ഏകദിന ക്യാമ്പ് 04/08/2019 ശനിയാഴ്ച നടന്നു. രാവിലെ 9 മണിക്ക് ക്യാമ്പ് രജിസ്ട്രേഷൻ ആരംഭിച്ചു. 9.30ന് ക്യാമ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. വീഡിയോ എഡിറ്റിംഗ്, സൗണ്ട് റെക്കോർഡിംഗ്, വീഡിയോയിൽ ശബ്ദം ചേർക്കൽ, ടൈറ്റിലുകൾ ഉൾപ്പെടുത്തൽ തുടങ്ങിയമേഖലകളിൽ ലിറ്റിൽ കൈറ്റുകൾക്ക് പരിശീലനം നൽകി. കൈറ്റ് മാസ്റ്റർ ട്രെയ്‌നർ ശ്രീ. അനിൽകുമാർ കെ. ബി. ക്യാമ്പ് സന്ദർശിച്ചു. സ്ക്കൂൾ ഐ.ടി. കോർഡിനേറ്റർ ശ്രീ. അജിത് എ. എൻ., കൈറ്റ് മിസ്ട്രസ് ശ്രീമതി ഗീതാദേവി എം, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. എന്നിവർ ക്ലാസ്സുകൾ നയിച്ചു. കുട്ടികൾ നിർമ്മിച്ച ലഘു അനിമേഷൻ സിനിമകളുടെ പ്രദർശനം നടത്തി 4 മണിക്ക് ക്യാമ്പ് അവസാനിച്ചു.
സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ പത്രാധിപസമിതി രൂപീകരണയോഗം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപസമിതി രൂപീകരിക്കുന്നതിനുള്ള യോഗം 08/08/2018 ന് വൈകിട്ട് നാലുമണിക്ക് ചേർന്നു. ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ആശയം കൈറ്റ് മാസ്റ്റർ അവതരിപ്പിച്ചു. ഉള്ളടക്കശേഖരണം, നിർമ്മാണഘട്ടങ്ങൾ, നേടേണ്ട ശേഷികൾ ഇവ ചർച്ചചെയ്തു. തുർന്ന് പത്രാധിപസമിതിയെ തെരഞ്ഞെടുത്തു. അശ്വതി മുരളി, ഗൗരി എസ്., നന്ദന ജയകുമാർ, ആര്യ സുരേഷ്, അഞ്ജന പി. സുനിൽകുമാർ, കൃഷ്ണപ്രിയ എം. എ., ആശിഷ് എസ്. എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അശ്വതി മുരളിയെ മുഖ്യപത്രാധിപയായി പത്രാധിപസമിതി തെരഞ്ഞെടുത്തു. സ്ക്കൂൾ വിദ്യാരംഗം നിർവ്വാഹക സമിതി അംഗങ്ങളുടെ പ്രതിനിധികളെക്കൂടി പത്രാധിപസമിതിയിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഓരോ ക്ലാസ്സിൽ നിന്നും സൃഷ്ടികൾ ശേഖരിക്കുന്നതിന് ഓരോ പത്രാധിപസമിതി അംഗത്തെ ചുമതലപ്പെടുത്തി.
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ 2018-19
ക്രമ നം. | അഡ്മിഷൻ നം. | പേര് | ക്രമ നം. | അഡ്മിഷൻ നം. | പേര് |
---|---|---|---|---|---|
1 | 11338 | അദ്വൈത് കെ. എസ്. | 2 | 11546 | ആൽബിൻ ഷാജി ചാക്കോ |
3 | 11347 | അനന്തകൃഷ്ണൻ പി. എസ്. | 4 | 11530 | അനന്തു സുരേഷ് |
5 | 11528 | ആശിഷ് എസ്. | 6 | 11551 | ഡാനിയേൽ ബേബി |
7 | 11559 | ഡാനിയേൽ ജോ ജെ. | 8 | 11550 | ഗോകുൽ ഇ. കെ. |
9 | 11340 | ഗോപു ഗിരീഷ് | 10 | 11527 | ഹരികൃഷ്ണൻ അശോക് |
11 | 11510 | ജെയിൻ ഷാജി | 12 | 11418 | നിതേഷ് ഉയ്കൈ |
13 | 11526 | സൂരജ് വി. എസ്. | 14 | 11561 | ആൽവിന ആൻ ജെയിംസ് |
15 | 11525 | അഞ്ജന പി. സുനിൽകുമാർ | 16 | 11541 | അഞ്ജിത അജയൻ |
17 | 11540 | അനുഷ ബൈജു | 18 | 11345 | ആര്യ സുരേഷ് |
19 | 11573 | അശ്വതി മുരളി | 20 | 11515 | ബ്രിൽറ്റി ബേബി |
21 | 11572 | ഗായത്രി ശ്രീകുമാർ | 22 | 11563 | ഗൗരി എസ്. |
23 | 11514 | ഹർഷ കെ. ബി. | 24 | 11562 | ജിത ബിജു |
25 | 11337 | കൃഷ്ണപ്രിയ എം. എ. | 26 | 11539 | ക്ഷേമ മനോജ് |
27 | 11548 | ലാവണ്യ രാധ അനിൽ | 28 | 11513 | മരിയ റെജി |
29 | 11535 | മീര സുരേഷ് | 30 | 11518 | മീര വി. ജാസ്മിൻ |
31 | 11542 | നന്ദന അനീഷ് | 32 | 11553 | നന്ദന ജയകുമാർ |
33 | 11564 | നന്ദന രവീന്ദ്രൻ | 34 | 11543 | നന്ദന സാബു |
35 | 11565 | നന്ദന സജി |