ലിറ്റിൽ കൈറ്റ്സ്/2025/ഫ്രീഡംഫെസ്റ്റ്
2024 25 വർഷത്തിൽ എട്ടാം ക്ലാസിലേക്കുള്ള പുതിയ എൽകെ വിദ്യാർഥികളെ അഭിരു ചി പരീക്ഷയിലൂടെ തിരഞ്ഞെടുത്തു. ഈ വർഷത്തെ പത്താം ക്ലാസിലെ എൽ കെ വിദ്യാർഥികൾ മറ്റു വിദ്യാർത്ഥികൾക്ക് ഐടി ക്ലാസ് സംഘടിപ്പിച്ചു. 27 8 2024 ഇൽ ചെങ്ങന്നൂർ മാസ്റ്റർ ട്രെയിനർ ആയ അഭിലാഷ് സാർ എട്ടാം ക്ലാസിലെ പുതിയ വിദ്യാർഥികൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. 2024 ഒക്ടോബർ 8ന് നായർ സമാജം ബോയിസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് അധ്യാപകനായ ശ്രീ മധു വാരാണസി വിദ്യാർത്ഥികൾക്ക് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. 2024 25ലെ ചെങ്ങന്നൂർ ഉപജില്ലാ കലോത്സവത്തിൽ നായർ സമാജം ഗേൾസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് മീഡിയ ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ നടത്തിയത്. നായർ സമാജം ഗേൾസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ചുമതല നിർവഹിക്കുന്ന ശ്രീ ആദർശ് വി നാഥ്, ശ്രീമതി മഞ്ജു മേരി ജോൺ എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. 2025 ജനുവരി 28ന് 8,9,10 ക്ലാസിലെ ലിറ്റിൽകൈട്സ് വിദ്യാർഥികൾ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു.
ഹോം | അറിയിപ്പുകൾ | ഫ്രീഡം ഫെസ്റ്റ് | ജില്ലാ പഠനക്യാമ്പ് | സംസ്ഥാന പഠനക്യാമ്പ് |