ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/കോവിഡ് -19എന്ന മഹാമാരി

കോവിഡ് -19എന്ന മഹാമാരി

കോവിഡ് -19എന്ന മഹാമാരി എന്റെ പരീക്ഷ നടന്നുകൊണ്ടിരിക്കുകയായിരുന്നു.പെട്ടെന്നാണ് കോവിഡ് -മൂലം U P വരെയുള്ള വിദ്യാർത്ഥികളുടെ പരീക്ഷ ഇനി ഉണ്ടായിരിക്കില്ലെന്ന് ടി വിയിലൂടെയും വാർത്തയിലൂടെയും ഞാൻ അറിഞ്ഞത്.പെട്ടെന്ന് സന്തോഷം തോന്നിയെങ്കിലും,എന്റെ സ്കൂളിലെ കൂട്ടുകാരെയും അദ്ധ്യാപകരെയും ഇനി എന്നാണ് കാണാൻ പറ്റുക എന്നാലോചിച്ചപ്പോൾ സങ്കടവും തോന്നി. ഞാൻ വീടിനടുത്തുള്ള കൂട്ടുകാരുമായി ദിവസവും കളിക്കാൻ പോകുമായിരുന്നു.ഞങ്ങൾ അടിച്ചുപൊളിച്ചു പല കളികളും കളിച്ച് സമയം പോകുന്നത് അറിഞ്ഞിരുന്നില്ല.അത്രയ്കു രസകരമായിരുന്നു ആ ദിനങ്ങൾ.ഒരു ദിവസം ഞങ്ങൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ നാളെ മുതൽ ആരും പുറത്തേയ്കിറങ്ങാൻ പാടില്ല എന്ന് പ്രധാനമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചതായി ടി.വി. വാർത്തയിൽ കണ്ടതായി അമ്മ വന്ന് എന്നോടും കൂട്ടുകാരോടുമായി പറഞ്ഞു. ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് ആദ്യം കോവിഡ് രോഗം സ്ഥിരീകരിച്ചതെന്നും കൊറോണ വൈറസ് ആണ് ഈ രോഗം പരത്തുന്നതെന്നും ഞാൻ പത്രത്തിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും അറിഞ്ഞു.ഇത് സമ്പർക്കത്തിലൂടെയും സാമൂഹിക വ്യാപനത്തിലൂടെയും പകരുന്നതിനാൽ കൈകൾ എപ്പോഴും കഴുകി വൃത്തിയാക്കുവാനും മാസ്കുകൾ ധരിക്കുവാനും സാമൂഹിക അകലം പാലിക്കുവാൻ എപ്പോഴും വീട്ടിൽത്തന്നെ ഇരിക്കുവാനും ആരോഗ്യ പ്രവർത്തകർ വീടുകളിൽ വന്ന് അറിയിച്ചു. ചൈനയിൽ നിന്ന് ഈ വൈറസ് മിക്ക ലോക രാഷ്ട്രങ്ങളിലേയ്കും വ്യാപിച്ചു.ഇറ്റലി ,അമേരിക്ക,ഫ്രാൻസ്,സ്പെയിൻ,മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കും വളരെ പെട്ടെന്നു തന്നെ ഈ രോഗം വ്യാപിച്ചു. മാർച്ച് നാണ് പ്രധാനമന്ത്രി ലോൿഡൗൺ പ്രഖ്യാപിച്ചത്. ൨൧ ദിവസത്തെ ലോൿഡൗണായിരുന്നു ആദ്യം പ്രഖ്യാപിച്ചത് എന്നാൽ പിന്നീടത് മെയ് ൩ലേയ്ക് നീട്ടി.ഈ ദിവസങ്ങളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും മാത്രമേ തുറന്നു പ്രവർത്തിച്ചിരുന്നുള്ളൂ. ഗതാഗത സൗകര്യങ്ങളില്ലാതിരുന്നതിനാൽ അമ്മയും അച്ഛനും എന്റെയും ചേട്ടന്റെയും കൂടെ ഉണ്ടായിരുന്നു.അമ്മ ഇടയ്ക്കിടെ ഞങ്ങൾക്കിഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഉണ്ടാക്കിത്തരുമായിരുന്നു. ഞങ്ങളുടെ വീടിനടുത്തായി ബീച്ചും പാർക്കുമൊക്കെയുണ്ട്.വെക്കേഷൻ സമയത്ത് അവിടെയൊക്കെ കളിക്കാൻ പോകാൻ തീരുമാനിച്ചിരുന്നതാണ്.അതിനി നടക്കുമോയെന്ന് അറിയില്ല.ഒരു ദിവസം അച്ഛനുമൊന്നിച്ച് കടയിൽ പോകുന്ന വഴി ബീച്ചും പാർക്കുമെല്ലാം വിജനമായി കിടക്കുന്നതു കണ്ടു. വളരെ സങ്കടം തോന്നി.ഇനി എന്ന് ഈ സന്തോഷമെല്ലാം തിരിച്ചുകിട്ടും......... .<

KARTHIK B RAJ
V D ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം