ലാബുകൾ-31037

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്രതാല്പരതയും നിരീക്ഷണപാടവവും വർദ്ധിപ്പിക്കുന്നതിനായി വിവിധ ശാസ്ത്രോപകരണങ്ങളും മാതൃകകളും പരീക്ഷണസാമഗ്രികളും അടങ്ങിയ സയൻസ് ലാബ്   സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 1984 ഇൽ പൂർണരൂപം പ്രാപിച്ച ഹൈസ്കൂൾ  ആയ വർഷം മുതൽ പ്രത്യേകം  ക്രമീകൃതമായ  സയൻസ് ലാബ് കുട്ടികൾ വിവിധ പഠന പ്രവർത്തനങ്ങൾക്കു ഉപയോഗിച്ച് വരുന്നു.ക്ലാസ്സ്‌മുറികളിൽ പഠിക്കുന്ന ശാസ്ത്രതത്വ ങ്ങൾ വ്യക്തതയോടെ  മനസിലാക്കുന്നതിനായി സയൻസ് ടീച്ചേഴ്സിന്റെ മേൽനോട്ടത്തിൽ കുട്ടികൾക്ക് മാസത്തിൽ രണ്ടു പ്രാവശ്യം ലാബ് പീരീഡ്കൾ നൽകുകയും സ്വയം പ്രവർത്തങ്ങൾ നടത്താൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.കുട്ടികൾ നിർമിച്ച വർക്കിംഗ്‌ മോഡൽ, സ്റ്റിൽ മോഡൽ, ചാർട്സ്, പ്രൊജക്ടസ്, സയൻസ് മാഗസിൻ എന്നിവയും ലാബിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം കുട്ടികൾക്ക് സംശയനിവരണത്തിനായി റഫറൻസ് ബുക്സ് അടങ്ങിയ ഒരു ലൈബ്രറിയും സയൻസ് ലാബിൽ ക്രമീകരിച്ചിട്ടുണ്ട്. Physics, Chemisry, Biology പഠന പ്രവർത്തനങ്ങൾ  ചെയ്യാനുള്ള ഉപകരണങ്ങൾ  പ്രത്യേകം ലാബിൽ ക്രമീകരിച്ചിരിക്കുന്നത് കുട്ടികൾക്കു കൂടുതൽ  ഉപയോഗപ്രദമാണ്...

"https://schoolwiki.in/index.php?title=ലാബുകൾ-31037&oldid=1773494" എന്ന താളിൽനിന്ന് ശേഖരിച്ചത്