റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി/അക്ഷരവൃക്ഷം/ ഭൂമി ഇരയാകുമ്പോൾ...

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി ഇരയാകുമ്പോൾ...

മനുഷ്യരുടെ ഇന്നത്തെ എല്ലാ ക്രൂരതകൾക്കും ഇരയാകുന്നത് പെറ്റമ്മയായ ഭൂമിയാണ്. നാം ഇന്ന് അനുഭവിക്കുന്ന ദുരന്തങ്ങൾ വരുത്തിവെച്ചതാണ്. ദൈവത്തിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളം മാലിന്യങ്ങൾ നിറഞ്ഞ നാടായി മാറിയിരിക്കുന്നു. കേരളം എന്ന കൊച്ചു സംസ്ഥാനത്തിൽ നിന്ന് മാത്രം ഒരു ദിവസം പുറംതള്ളുന്നത് പതിനായിരക്കണക്കിന് ടൺ മാലിന്യമാണ്. ഏത് നിമിഷവും പൊട്ടിപ്പുറപ്പെടുന്ന പകർച്ചവ്യാധികളിലേക്ക് എറിയുന്ന തീക്കൊള്ളികളാണ് മാലിന്യം. നാം വലിച്ചെറിയുന്ന മാലിന്യങ്ങൾ ഏതു നിമിഷവും നമ്മെ മുഴുവൻ നശിപ്പിക്കാവുന്നതാണ്. തിരിച്ചടിയായി വരും എന്ന് നാം ഓർക്കണം. കാലാവസ്ഥാ വ്യതിയാനം, ജല- പരിസ്ഥിതി മലിനീകരണം, മഴകുറവ്, കടൽ ആക്രമണം അങ്ങനെ നീളുന്നു നാം തന്നെ ഉണ്ടാക്കുന്ന ഭവിഷ്യത്തുകൾ. എത്ര അനുഭവിച്ചാലും പഠിക്കാത്തവരാണ് നാം. നിപ്പ വൈറസ്, രണ്ട് പ്രളയം, ഇപ്പോഴിതാ കോവിഡ് 19. മനുഷ്യൻറെ നീക്കങ്ങൾ കാരണമല്ലേ ഓരോന്നും. പരിസ്ഥിതി അമ്മയാണ്. മുറിപ്പെടുത്തരുത്. ദോഷകരമായ വിധത്തിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. മലിനീകരണത്തിന് എതിരായി വനനശീകരണത്തിനെതിരായി പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരതക്കുള്ള മാർഗം. ഭൂമിയെ സുരക്ഷിതവും ഭദ്രമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്താനും സുഖദവും ശീതളവുമായ ഹരിതാഭ കേന്ദ്രമായി അടുത്ത തലമുറക്ക് കൈമാറുവാനും നാം മനസ്സു വെക്കണം. അതിനാൽ കഴിക്കാൻ നമുക്ക് ഒന്നിച്ച് മുന്നേറാം. 'ഭൂമിയെ ഇരയാക്കാൻ അനുവദിക്കാതിരിക്കാം

ആൻഗ്രേസ് ജോസ്
9 B റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം