രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചൊക്ലി ഗ്രാമം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് ചൊക്ലി ഗ്രാമം സ്ഥിതി ചെയ്യുന്നത്. 2014ൽ ചൊക്ലി വില്ലേജിലെ പള്ളിപ്രം, പെരിങ്ങാടി, മങ്ങാട് ദേശങ്ങൾ വേർപെടുത്തി പുതുതായി രൂപവത്കരിച്ച ന്യൂമാഹി വില്ലേജിൻ്റെ ഭാഗമായപ്പോൾ മേൽപറഞ്ഞ അതിരുകളുള്ള ചൊക്ലി വില്ലേജ് രൂപീകൃതമായി.

ഭൂമിശാസ്ത്രം

1198.52 ഏരിയകളാണ് ചൊക്ലി ഗ്രാമത്തിലുള്ളത്.പഞ്ചായത്തിന്റെ 95% സമതലപ്രദേശമാണ്‌. പുഴയോരങ്ങളിൽ കറുത്ത പശമരാശി മണ്ണ്, കുന്നിൻപ്രദേശങ്ങളിൽ ചുവന്ന ചരൽ കലർന്ന മണ്ണ് എന്നിവയാണ്‌ പ്രധാന മണ്ണിനങ്ങൾ.

  • ജലപ്രകൃതി

മയ്യഴിപ്പുഴ പഞ്ചായത്തിന്റെ തെക്കുകിഴക്ക് ഭാഗത്തുകൂടി കടന്നു പോകുന്നു.

  • അതിരുകൾ
  1. വടക്ക്:പന്ന്യന്നൂർ, പെരിങ്ങളം
  2. പടിഞ്ഞാറ്: ന്യൂ മാഹി, മയ്യഴി (പുതുച്ചേരി സംസ്ഥാനം)
  3. കിഴക്ക്: പാനൂർ-മോന്താൽ റോഡ്, പെരിങ്ങളം, കരിയാട്‌
  4. തെക്ക്: മയ്യഴിപ്പുഴ, കരിയാട്‌ , അഴിയൂർ
  • ഗ്രാമ ചരിത്രം

ചൊക്ലി പഞ്ചായത്തിലെ നെടുമ്പ്രം ദേശം പണ്ട് പന്ന്യന്നൂർ ദേശത്തിലും, മേനപ്രം ദേശം പെരിങ്ങളം ദേശത്തിലും ഉൾപ്പെട്ടതായിരുന്നു. പിന്നീടാണ് മേനപ്രം ദേശം ഉണ്ടാക്കിയത്. ഇന്നത്തെ ചൊക്ലി രജിസ്ട്രാഫീസിനു സമീപം പണ്ട് ഒരു ചെക്ക്പോസ്റ്റ് ഉണ്ടായിരുന്നു. ചൌക്കി (ചെക്ക്പോസ്റ്റ്) ഉള്ള ഗ്രാമം എന്ന നിലക്കാണ് ചൌക്കി ഹള്ളി എന്ന് ഈ പ്രദേശത്തിന് പേര് വന്നത്. പിന്നീട് അതു ലോപിച്ച് ചൊക്ലി ആയി മാറി. വിശാലമായി പരന്നു കിടക്കുന്ന വയലിന്റെ വിസ്തൃതിയെ സൂചിപ്പിക്കുന്ന ഓളംവയൽ എന്ന വാക്കിൽ നിന്നാണ് ചൊക്ലി പഞ്ചായത്തിലെ ഒളവിലം പ്രദേശത്തിന്റെ സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു.

  • സ്ഥിതിവിവരക്കണക്കുകൾ

2001 ലെ ഇന്ത്യ കണക്കെടുപപ്പ്, പ്രകാരം ചൊക്ളിയിലെ ജനസംഖ്യ 31,779 ആണ്‌. ഇതിൽ 45% പുരുഷന്മാരും, 55% സ്ത്രീകളുമാണ്‌. ഇവിടുത്തെ ശരാശരി സാക്ഷരത നിരക്ക് 85% ആണ്‌

പൊതു സ്ഥാപനങ്ങൾ

  • ചൊക്ലി ഗ്രാമ പഞ്ചായത്ത്
  • പ്രൈമറി ഹെൽത്ത് സെന്റർ
  • പോലീസ് സ്റ്റേഷൻ

സാംസ്കാരികം

ഹത്തായ ഒരു സാംസ്കാരിക പൈതൃകം അവകാശപ്പെടാവുന്ന ഒരു ഗ്രാമമാണ് ചൊക്ലി. സാംസ്കാരിക നായകൻമാരും പ്രഗൽഭരായ കവികളും ഇവിടെ ജീവിച്ചിരുന്നു. മലയാളം-ഇംഗ്ളീഷ് നിഘണ്ടു തയ്യാറാക്കിയ ജർമ്മൻകാരനായ ഡോക്ടർ ഹെർമ്മൻ ഗുണ്ടർട്ടിനെ സംസ്കൃതവും മലയാളവും പഠിപ്പിക്കുകയും നിഘണ്ടു നിർമ്മാണത്തിൽ സഹായിക്കുകയും ചെയ്ത ഊരാച്ചേരി ഗുരുനാഥൻമാർ ജീവിച്ചിരുന്ന ഗ്രാമമാണിത്. ഊരാച്ചേരി വീട് പഴയ സ്മരണകൾ അയവിറക്കി കൊണ്ട് ഇപ്പോഴും നിലകൊള്ളുന്നുണ്ട്.

ആരാധനാലയങ്ങൾ

  • തൃക്കണ്ണാപുരം ശ്രീ കൃഷണ ക്ഷേത്രം
  • കാഞ്ഞിരത്തിൻ കീഴിൽ ജുമാ മസ്ജിദ്
  • പെരുമാൾ മഠം  ക്ഷേത്രം

ശ്രദ്ധേയരായ വ്യക്തികൾ

  • സുധാകരൻ ഡോക്ടർ

ചിത്രശാല

RVHSS








വിദ്യാഭാസ സ്ഥാപനങ്ങൾ
  • രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ\
  • ചൊക്ലി യു  പി സ്കൂൾ 
  • രാമകൃഷ്‌ണ ഹൈ സ്കൂൾ
  • ഒളവിലം യു പി സ്കൂൾ
  • മേനപ്രം നോർത്ത് എൽ പി സ്കൂൾ  


ഭൂപടം  

ഭൂപടം  





അവലംബം

  1. https://village.kerala.gov.in/Office_websites/about_village.php?nm=937Choklivillageoffice