രാമജയം യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ വേനലവധി
എന്റെ വേനലവധി
ഈ വർഷത്തെ വേനലവധി സന്തോഷ പൂർണ്ണമായിരുന്നില്ല, കാരണം കോവിഡ് എന്ന മഹാമാരി ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന സാഹചര്യമായിരുന്നു.അതിനാൽ ഞങ്ങളുടെ വാർഷിക പരീക്ഷ നഷ്‍ടപ്പെട്ടു, വേനലവധി ആരംഭിച്ചു. എന്നാൽ എല്ലാ തവണത്തേയും പോലെ പുറത്തിറങ്ങാൻ അനുവാദമുണ്ടായിരുന്നില്ല. കാരണം കൊറോണ വൈറസ് എന്ന മഹാമാരിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് കാണുമ്പോൾ മനസ്സിൽ വിഷമം തോന്നി. അങ്ങിനെ വിഷു ദിനം വന്നെത്തി. വിഷുവിന് ആഘോഷമൊന്നും ഉണ്ടായിരുന്നില്ല. കടകൾ തുറക്കാത്തതിനാൽ ഉടുപ്പും പടക്കങ്ങളും വാങ്ങിയിരുന്നില്ല.ആദ്യമായാണ് ഇങ്ങനെ ഒരു വിഷുക്കാലം എല്ലാവരുടേയും ജീവിതത്തിലൂടെ കടന്ന് പോയത്. എല്ലാവരും ലോക്ഡൗൺ കഴിയുന്നത് വരെ വീടിനുളളിൽ തന്നെ കഴിയുക. കോവിഡ് എന്ന മഹാമാരി നശിച്ചു പോകട്ടെ എന്ന് നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം