രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/ഹെൽപ് ‍ഡസ്ക്

ഹെൽപ്പ് ഡെസ്ക്ക്

8ാം ക്ലാസ്സിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ക്ലാസ്സ് തലത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയ ഒരു പദ്ധതിയാണ് ഹെൽപ്പ് ഡെസ്ക്ക് .ഇതിന്റെ ഭാഗമായി ക്ലാസ്സിലെ സമർത്ഥരായ കുട്ടികളെ അവരുടെ താത്പര്യം, അറിവ് എന്നീ കാര്യങ്ങൾ പരിഗണിച്ച് കൊണ്ട് വിഷയാടിസ്ഥാനത്തിൽ 5 ഗ്രൂപ്പകളിൽ ഉൾപ്പെടുത്തുന്നു.ഓരോ ഗ്രൂപ്പിനും ഒരു ലീഡറും ഒരു ഡെപ്യുട്ടി ലീഡറും ഉണ്ട്.ഓരോ ഗ്രൂപ്പിന്റെയും ലീഡർ കൈവശം ഒരു നോട്ട്ബുക്ക് സൂക്ഷിക്കുന്നു.വിവിധ വിഷയങ്ങളിൽ ഉയർന്ന നിലവാരം നേടിയെടുത്ത വിദ്യാർത്ഥികളെ പിന്നോക്കം നിൽക്കുന്ന കുട്ടികൾ സംശയ നിവാരണത്തിന് സമീപിക്കുകയും അവ ഗ്രൂപ്പിനെ ഏൽപ്പിച്ച പുസ്തകത്തിൽ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നു.ഹെൽപ്പ് ഡെസ്ക്ക് അംഗങ്ങൾ അവരെ സമീപിക്കുന്ന കുട്ടികളുടെ പേരും പാഠഭാഗത്തിന്റെ പേരും തീയ്യതിയും സമയവും നോട്ട്ബുക്കിൽ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നു.ഈ നോട്ട്ബുക്ക് എല്ലാ വെള്ളിയാഴ്ച്ചകളിലും ക്ലാസ്സ് ടീച്ചർ ക്ലാസ്സ് സഭ യിൽ വെച്ച് കൃത്യമായ മോണിറ്ററിംഗിന് വിധേയമാക്കുന്നു.ഗണിതം,സയൻസ് ,സാമൂഹ്യശാസ്ത്രം ,ഹിന്ദി ,മലയാളം എന്നീ വിഷയങ്ങളിലാണ് ഹെൽപ്പ് ഡെസ്ക്കിന്റെ സേവനം ലഭ്യമാക്കി കൊണ്ടിരിക്കുന്നത്.ഹെൽപ്പ് ഡെസ്ക്ക് ലഭ്യമാക്കിയ വിഷയങ്ങളുടെ പേരും അംഗങ്ങളുടെ പേരും ഒരു ചാർട്ടിൽ ക്ലാസ്സിൽ ലഭ്യമാക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഒഴിവു സമയങ്ങളിലും ഇടവേളകളിലും ഹെൽപ്പ ഡെസ്ക്ക് അംഗങ്ങളുടെ സേവനം ലഭ്യമാണ്.ഇതിലൂടെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികളിൽ ഗുണപരമായ മാറ്റങ്ങൾ ദൃശ്യമാണ്.

ക്ലാസ്സ് തല ഹെൽപ്പ് ഡെസ്ക്കിന്റെ പ്രധാന നേട്ടങ്ങൾ 1.കുട്ടികളുടെ സംശയങ്ങൾക്ക് ക്ലാസ്സിൽ വെച്ച് തന്നെ പരിഹാരം ലഭിക്കുന്നു. 2.ഹെൽപ്പ് ഡെസ്ക്ക് അംഗങ്ങൾക്കും പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കാൻ സാധിക്കുന്നു. 3.സങ്കോചത്താൽ സംശയ നിവാരണത്തിന് അധ്യാപകരെ സമീപിക്കാൻ മടിക്കുന്ന കുട്ടികൾക്ക് ഈ പദ്ധതി വ