സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അന്ന് തച്ചൻകോട് എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് കടുക്കാക്കുന്നു ഭാഗത്തുള്ള ഗവണ്മെന്റ് എൽ പി സ്കൂൾ ആയി മാറി. ഈ സ്കൂൾ മാത്രമായിരുന്നു ഇന്നാട്ടിലെ വിദ്യാഭ്യാസത്തിന് പര്യാപ്തമായ ഏക വിദ്യാലയം. ചൂളിയാമല റിസേർവ് വനത്തിൽ പെടുന്ന ഈ പ്രദേശം അധികവും ആദിവാസികളും കൂലിപ്പണിക്കാരായ നാട്ടുകാരും നിറഞ്ഞ സ്ഥലമായിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന ഈ സ്ഥലവാസികളായ വിദ്യാർഥികൾ 90% വും 4 ആം ക്ലാസ്സ്‌ വിദ്യാഭ്യാസം കഴിഞ്ഞ് പഠിപ്പ് ഉപേക്ഷിക്കുകയായിരുന്നു പതിവ്. 1954  ൽ ആചാര്യ വിനോബയുടെ ആത്മീയ പുത്രി ശ്രീ. എ. കെ. രാജമ്മ വിനോബാനികേതനം ആരംഭിക്കുകയും ധാരാളം അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾ ഈ നികേതനത്തിൽ നിസ്വാർത്ഥ സ്വയം സേവനം ചെയ്തുപോരുകയും ചെയ്തു. 1957 ൽ ഭൂദാന യജ്ഞത്തോട് ബന്ധപ്പെട്ട് ആചാര്യ വിനോബാ ഭാവേ ഈ സ്ഥാപനം സന്ദർശിക്കുകയും ഒരു ഗ്രാമ വിദ്യാലയത്തിന് തറക്കല്ലിടുകയും ചെയ്തു. ഇതേ സമയം സേവാഗ്രാമിനടുത്ത് പവനാർ എന്ന സ്ഥലത്ത് വിനോബാജി സ്ത്രീശക്തി ജാഗരണത്തിനായി ബ്രഹ്മാവിദ്യാമന്ദിരം സ്ഥാപിക്കുന്ന കാലമായിരുന്നു. ശ്രീ. എ. കെ. രാജമ്മ ആയിരുന്നു അതിൽ പ്രധാനി. ആയതിനാൽ അന്ന് കേരളത്തിൽ ഭൂദാന വിതരണങ്ങളുടെ ചുമതല ഉണ്ടായിരുന്ന ശ്രീ. നാരായണാനായരെ വിനോബാജി സ്ഥാപകയുടെ ആഭാവത്തിൽ വിനോബാനികേതനത്തിന്റെ പ്രവർത്തനങ്ങളെ സഹായിക്കാൻ നിയോഗിച്ചു. അന്നത്തെ നാട്ടിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ അസൗകര്യങ്ങൾ മനസ്സിലാക്കി ശ്രീ നാരായണൻ നായർ  പ്രൊഫസർ മന്മധൻ സാറിന്റെ സഹായത്തോടെ മുഖ്യമന്ത്രി ശ്രീ. പട്ടംതാണുപിള്ളയെ നേരിൽ പോയി കാണുകയും നിവേദനം സമർപ്പിക്കുകയുമുണ്ടായി. മന്മധൻ സാറിന്റെ സ്വാധീനം കൊണ്ട് അന്ന് തന്നെ സ്കൂൾ അനുവദിച്ചുകൊണ്ട് ഉത്തരവായി. തുടർന്ന് ശ്രീ നാരായണൻ നായർ ഹെഡ്മാസ്റ്റർ ആയികൊണ്ട് അന്നത്തെ വിനോബാനികേതനത്തിലെ അഭ്യസ്ഥ വിദ്യരായ പ്രവർത്തകർ അധ്യാപകരായിക്കൊണ്ട് വിനോബാനികേതൻ യു. പി. സ്കൂൾ വിനോബാജി ശിലാസ്ഥാപനം ചെയ്ത ഗ്രാമ വിദ്യാലയ കെട്ടിടത്തിൽ 1962 ൽ പ്രവർത്തനം ആരംഭിച്ചു.വിനോബാനികേതനത്തിന്റെ സ്ഥാപകപ്രസിഡന്റും  ആചാര്യ വിനോബാ ഭാവെ യുടെപ്രിയ ശിഷ്യയുമായിരുന്ന പരിവ്രാജിക എ.കെ രാജമ്മ എന്ന"'അമ്മ "2023 ഡിസംബർ 15 നു ദിവംഗതയായി