യു. പി. എസ്. . താണിക്കുടം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(യു. പി. എസ്. താണിക്കുടം/പ്രവർത്തനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പച്ചക്കറിത്തോട്ട നിർമാണം

പച്ചക്കറിത്തോട്ട നിർമാണം

ഹരിതസേന അംഗങ്ങളുടെ നേതുത്വത്തിൽ സ്കൂളിൽ ചീര ,തക്കാളി ,മുളക് ,പയർ ,തുടങ്ങിയവ കൃഷി ചെയ്തു വിജയകരമായി വിളവെടുപ്പ് നടത്തി. അടുക്കളയിലേക്കു ഒരുപിടി പച്ചക്കറി ഓരോ ദിനവും എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നു


സീറോ പ്ലാസ്റ്റിക്

സ്കൂൾ കെട്ടിടത്തിനകത്തു സീറോ പ്ലാസ്റ്റിക് എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക് തരം തിരിക്കാനും വെള്ളിയാഴ്ച സീറോ പ്ലാസ്റ്റിക് ഡേ ആയി ആചരിക്കാനും തീരുമാനിച്ചു പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിക്കുകയും വിജയപൂർവം മുന്നോട്ടു പോകുകയും ചെയ്യുന്നു .

ലഹരി വിരുദ്ധ ബോധവൽക്കരണം

ലഹരി വിരുദ്ധ ബോധവൽക്കരണം

മയക്കുമരുന്നിനെതിരെ ജനകീയ പ്രധിഷേധമുയർത്താനുള്ള സർക്കാരിന്റെ പ്രചാരണ പരിപാടികൾക്ക് മുന്നോടിയായി ഒക്ടോബര് 6.വ്യാഴാഴ്ച താണിക്കുടം സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി .പ്രധാനാധ്യാപിക ശ്രീമതി മാലതി ടീച്ചർ പ്രതിജ്ഞ ചൊല്ലി ,കുട്ടികൾ ഏറ്റുചൊല്ലി .തുടർന്ന് ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയ സംപ്രേക്ഷണം കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു തുടർന്ന് രാമവർമപുരം പോലീസ് അക്കാദമിയിലെ

ശ്രീ വിനോദ് സർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി .ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബംന്ധപ്പെട്ടു സ്കൂളിൽ ജനകീയ സമിതി രൂപീകരിച്ചു .ലഹരി വിമുക്ത സമൂഹത്തിനായി നാം ഓരോരുത്തരും പ്രയത്നിക്കണം എന്ന് യോഗത്തിൽ തീരുമാനിച്ചു .


ആയുർവേദ ദിനം

ആയുർവേദ ദിനം

ആയുർവേദ ദിനത്തോടനുബന്ധിച്ചു മണ്ണുത്തി ഗവ: വിഷവൈദ്യ ആശുപത്രിയിലെ ഡോക്ടർ ആശയുടെ നേതൃത്വത്തിൽ സഹപ്രവർത്തകർ രാവിലെതന്നെ സ്‌കൂളിൽ സന്നിഹിതരായിരുന്നു പ്രസ്തുത ചടങ്ങിൽ മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിരമോഹൻ വാർഡ് മെമ്പർ ശ്രീ സേതു താണിക്കുടം സന്നിഹിതരായി രുന്നു ഔഷധ സസ്യങ്ങളെക്കുറിച്ച ബോധവത്കരണ ക്ലാസ് നൽകി. ഔഷധ തോട്ടത്തിനു ആവശ്യമായ മുത്തിൾ, ഇരുവേലി, ഓരില, അയ്യപ്പന, കൊടുവേലി ,കറ്റാർവാഴ ആടലോടകം എന്നീ ഔഷധ സസ്യങ്ങൾ നൽകി .ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനം നൽകി.


പോഷൺ അഭിയാൻ

ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ ,കുട്ടികൾ,എന്നിവരുടെ പോഷകാഹാര സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ 2018 മുതൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പരിപാടിയാണ് പോഷൺ അഭിയാൻ ഇതു മായി ബന്ധപ്പെട്ടു സെപ്റ്റംബർ മാസം പോഷണ മാസമായി ആചരിക്കാൻ തീരുമാനിച്ചു . ഇതു മായി ബന്ധപ്പെട്ടു സെപ്തംബര് 26 അസംബ്ലി യിൽ ബോധവൽക്കരണ ക്ലാസ് നടത്തി .അദ്ധ്യാപകരുടെ നിർദ്ദേശപ്രകാരം കുട്ടികൾ പോഷണം, ജലസംരക്ഷണത്തെ ഇവയുമായി ബന്ധപ്പെട്ട പോസ്റ്റർ, പ്ലക്കാർഡ്,എന്നിവ കൊണ്ട് വന്നു . കുട്ടികളുടെ റാലി നടത്തി. ബോധവൽക്കരണ ക്ലാസ് മാതാപിതാക്കൾക്ക് നൽകി .ക്വിസ് മത്സരം നടത്തി.


പരിസ്ഥിതി ദിനാഘോഷം

ജൂൺ 5നു പരിസ്ഥിതി ദിനം പൂർവാധികം ഭംഗിയായി ആഘോഷിച്ചു.പ്രധാനാധ്യാപിക ശ്രീമതി മാലതി ടീച്ചർ ,പി .ടി എ ,എം പി .ടി എ അംഗങ്ങളും മറ്റു അദ്ധ്യാപകരും ചേർന്ന് റംബൂട്ടാൻ ചെടി നട്ടു കൊണ്ട് തുടക്കമിട്ടു .ശേഷം കുട്ടികളുടെ പോസ്റ്റർ നിർമാണ മത്സരവും ക്വിസ് മത്സരവും നടത്തി.


സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ്

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി താണിക്കുടം യുപി സ്കൂളും ഭാരതത്തോടൊപ്പം ആഗസ്റ്റ് 10 മുതൽ ആഘോഷ പരിപാടികളിൽ ഏർപ്പെട്ടു. ആഗസ്റ്റ് 10 ബുധനാഴ്ച "സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്" എന്ന പരിപാടി വാർഡ് മെമ്പർ സേതു ഉദ്ഘാടനം ചെയ്തു.  വിദ്യാർത്ഥികളും അധ്യാപകരും,രക്ഷിതാക്കളും, യൂണിയൻ പ്രവർത്തകരും,ഓട്ടോ റിക്ഷാ തൊഴിലാളികളും, നാട്ടുകാരും ഗേറ്റിനു  പുറത്ത് സജ്ജീകരിച്ച സ്ക്രീനിൽ കയ്യൊപ്പ് ചാർത്തി. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ  കൊണ്ടുവന്ന ചിത്രങ്ങൾ സ്കൂൾ അസംബ്ലി ഹാളിൽ പ്രദർശിപ്പിച്ചു. ഓഗസ്റ്റ്11ന്  സ്കൂൾ അങ്കണത്തിൽ ഗാന്ധി മരം നട്ടു. പി. ടി. എ പ്രസിഡന്റ് സൗമ്യ സുജിത്, റമ്പൂട്ടാൻ തൈ നട്ടുകൊണ്ടാണ് ഈ കർമ്മം നിർവഹിച്ചത്. പിടിഎ, എം പി ടി എ പ്രതിനിധികളും വാർഡ് മെമ്പർ സേതുവും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. ആഗസ്‌റ്റ്‌ 12 ന് സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് മാലതി ടീച്ചർ  ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പ്രദർശിപ്പിക്കുകയും വായിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ അത് ഏറ്റു പറഞ്ഞു. അതിനുശേഷം എഴുതിത്തയ്യാറാക്കിയ ആ മുഖം സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റ് 12 ന് സ്വാതന്ത്ര്യ ദിന ക്വിസ്, സ്വാതന്ത്ര്യദിന പ്രസംഗ മൽസരം എന്നിവ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലി ഹാളിൽ ഗാന്ധിജിയുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ പ്രദർശനം ഒരുക്കി.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷ പ്രവർത്തനങ്ങൾ താണിക്കുടം യുപി സ്കൂളിൽ അതിവിപുലമായി സംഘടിപ്പിച്ചു. ആഗസ്റ്റ് 15 ന് രാവിലെ കൃത്യം 9 മണിക്ക് ഹെഡ്മിസ്ട്രസ്സ് ശ്രീമതി

സി. കെ. മാലതി ടീച്ചർ പതാക ഉയർത്തി. വാർഡ് മെമ്പർ ശ്രീ സേതു താണിക്കുടം സ്വാതന്ത്ര്യദിന സന്ദേശം നൽകി.സ്കൂൾ മാനേജർ ശ്രീ ജിതിൻ വി. ജി., പിടിഎ പ്രസിഡണ്ട് ശ്രീമതി സൗമ്യ സുജിത്ത്, വൈസ് പ്രസിഡന്റ് ശ്രീ ജിന്റോ കുര്യൻ, എം പി ടി എ പ്രസിഡന്റ് ശ്രീമതി വിശ്വ രശ്മി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളുടെ പ്രതീകമായി 75 ചെരാതുകൾ വേദിയിൽ തെളിയിച്ചു. സ്വാതന്ത്ര്യദിന റാലി, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ കുട്ടികളുടെ പ്രച്ഛന്നവേഷ മത്സരം, കുട്ടികളുടെ പ്രസംഗം , ദേശഭക്തി ഗാനാലാപനം, അധ്യാപകരും കുട്ടികളും ചേർന്നുള്ള വന്ദേമാതരം നൃത്തശില്പം, പ്രീ പ്രൈമറി കുട്ടികളുടെ വിവിധ പരിപാടികൾ, ഇന്ത്യയിൽ വിദേശാധിപത്യം വന്നതിനെക്കുറിച്ച് തെരുവ് നാടകം, രക്ഷിതാക്കളുടെ ദേശഭക്തി ഗാനാലാപനം, സ്കിറ്റ് എന്നിവ അവതരിപ്പിച്ചു. വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. മധുരപലഹാരം വിതരണം ചെയ്തു.