യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/സംസ്കൃതം ക്ലബ്ബ്


വിദ്യാലയത്തിന്റെ ക്ലബ് പ്രവർത്തനങ്ങളിൽ രണ്ടാം ഭാഷയായി പഠിക്കുന്ന സംസ്കൃതത്തിന്റെ പ്രവർത്തന മികവ് പണ്ടു മുതലേ ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടാണ്. 1 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഒരു ഇഷ്ട ഭാഷ എന്ന രീതിയിൽ പഠിക്കാവുന്നതാണ് സംസ്കൃതം. പാഠ്യേതര പ്രവർത്തനങ്ങളിൽ (കല, സ്വഭാവം, ശീലങ്ങൾ, വ്യക്തിത്വ വികാസം ... ) പ്രാധാന്യം നൽകുന്ന ഈ ഭാഷ കുട്ടികൾക്കും , രക്ഷിതാക്കൾക്കും ഇഷ്ട ഭാഷയും , സരള ഭാഷയുമാകുന്നു. കുട്ടികൾക്ക് സ്കോളർഷിപ്പ് പരീക്ഷയിൽ നിന്ന് ലഭിക്കുന്ന വിജയം ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. സംസ്കൃത ജ്വാല എന്ന് പേരിട്ടിരിക്കുന്ന ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹപ്രവർത്തകരുടേയും വിദ്യാർത്ഥികളുടേയും ആത്മാർത്ഥ പിന്തുണ കൊണ്ട് സുഗമമായി മുന്നോട്ട് പോകുന്നു.

