ജൂലൈ അഞ്ചിന് ബഷീർ ദിനം സമുചിതമായി ആചരിച്ചുവരുന്നു. ബേപ്പൂർ സുൽത്താന്റെ കഥാപുസ്തകപരിചയം, പ്രശ്നോത്തരി,കഥാപാത്ര ചിത്രീകരണം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടത്താറുണ്ട്.

സ്കൂൾ റേഡിയോ വഴി, തെരഞ്ഞെടുത്ത കഥകളുടെ നാടകാവിഷ്കാരവും, ഈ മഹാമാരിക്കാലത്ത് കുട്ടികൾ അവർക്കിഷ്ടപ്പെട്ട കഥാപാത്രങ്ങളായി മാറിയതും പ്രത്യേകം ശ്രദ്ധേയമായി.