യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/പ്രീ-പ്രൈമറി വിഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്

പോരൂർ  യു സി എൻ എൻ എംയു പി സ്കൂളിൽ 2012 ജൂൺ മാസത്തിലാണ് പ്രീ പ്രൈമറി  ആരംഭിച്ചത്. തുടക്കത്തിൽ  LKG ക്ലാസിന്റെ രണ്ട് ഡിവിഷനുകളിലായി  70 കുട്ടികൾ ഉണ്ടായിരുന്നു. അവർക്ക് രണ്ട് ടീച്ചർമാരും ഒരു ഹെൽപ്പറും ആയിരുന്നു ഉണ്ടായിരുന്നത്. തുടർ വർഷങ്ങളിൽ കുട്ടികളുടെ വർധനവിന് അനുസരിച്ച് LKG ,UKG ക്ലാസുകൾ ഡിവിഷനുകളായി തരംതിരിച്ചു. ഇപ്പോൾ നാല് ടീച്ചർമാരും ഒരു ഹെൽപ്പറും ആണുള്ളത് .ഇപ്പോൾ 120 കുട്ടികൾ പഠിക്കുന്നു.

     എല്ലാവർഷവും പ്രവേശനോത്സവത്തോടുകൂടിയാണ്  ക്ലാസിൽ കുട്ടികൾ പ്രവേശിക്കുന്നത് . PCM ന്റെ Early Stepഎന്ന ബുക്ക് ആണ് ഞങ്ങൾ ഫോളോ ചെയ്യുന്നത് . English, GK Malayalam Maths എന്നീ വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. മൂന്ന് ടേ മുകളിലായി പരീക്ഷകൾ നടത്തുന്നു . സ്കോളർഷിപ്പ് പരീക്ഷയ്ക്ക് വേണ്ടി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. കൂടാതെ കുട്ടികൾക്ക് ക്ലാസ് ടെസ്റ്റുകൾ നടത്താറുണ്ട്...

  എല്ലാവർഷവും രക്ഷിതാക്കളിൽ നിന്ന് പിടിഎ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. പ്രീ പ്രൈമറി യുടെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങളും ഈ അംഗങ്ങളുടെയും ടീച്ചർമാരുടെയും നേതൃത്വത്തിലാണ് നടത്തുന്നത് . ഓണം ബക്രീദ് ക്രിസ്മസ്-പുതുവത്സരം എന്നിവ വിവിധ പരിപാടികൾ നടത്തി ആഘോഷിക്കുന്നു. സ്കൂൾ തലത്തിൽ കലോത്സവം നടത്തി എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് അവർക്ക് ട്രോഫികൾ വിതരണം ചെയ്യുന്നു . ഓരോ ഇനത്തിൽ നിന്നും മികച്ചത് തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകി പഞ്ചായത്ത് തലത്തിൽ പങ്കെടുപ്പിക്കുന്നു . സ്കൂളിൽ സ്പോർട്സ് നടത്തി വിജയികൾക്ക് സമ്മാന വിതരണം ചെയ്യാറുണ്ട്. എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി വിനോദ യാത്ര പോകാറുണ്ട് . ഓരോ ക്ലാസിലെയും ഗ്രൂപ്പ് ഫോട്ടോ എടുക്കാറുണ്ട്. വർഷാവസാനം സ്കൂളിന്റെ വാർഷികോത്സ വത്തിൽ  കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു. ഓരോ ക്ലാസിലും പഠനത്തിൽ മികച്ചു നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് പ്രോത്സാഹന സമ്മാനം നൽകുന്നു ....