യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/എസ്.ഡി.സി

Schoolwiki സംരംഭത്തിൽ നിന്ന്

ഏതു വിദ്യയും  സ്വായത്തമാക്കാൻ  ആദ്യം വേണ്ട ഗുണം അച്ചടക്കമാണ്. ശിക്ഷകൾ ഭയന്നോ ബാഹ്യ പ്രേരണ മൂലമോ  അല്ല, അച്ചടക്കം ശീലിക്കേണ്ടത് അത് സ്വയം  ആർജ്ജിച്ച് എടുക്കണം.

എന്നാൽ  കുട്ടി കാലത്തിന്റെ പ്രസരിപ്പിൽ അച്ചടക്കം അൽപ കാലമെങ്കിലും ശീലിപ്പിച്ചേ തീരൂ. ചിട്ടയായ പ്രവർത്തനങ്ങളും നിരന്തര ഇടപെടലുകളും മൂലം വാർത്തെടുത്ത  പോരുർ യു സി എൻ എൻ എം എ യു പി എസ്സി ലെ സ്കൂൾ ഡിസിപ്ലിൻ കമ്മിറ്റി (എസ്.ഡി.സി)സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ  ഒരു അവിഭാജ്യഘടകമാണ്. 15 ആൺകുട്ടികളും 15 പെൺകുട്ടികളും അടങ്ങുന്ന  മുപ്പതംഗ എസ് ഡി സി അംഗങ്ങൾ  ക്ലാസ്സുകളുടെയും സ്കൂളിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്നു. ആത്മവിശ്വാസം വളർത്തുന്നതിന്റെ ഭാഗമായി മനോഹരമായ യൂണിഫോം എസ് ഡി സി ക്കായി സ്കൂളിൽ നിന്ന് വിതരണം ചെയ്തിട്ടുണ്ട് . ഇവരുടെ ചുമതലയുള്ള നാല് അധ്യാപകരുടെ കീഴിൽ വർഷാരംഭത്തിൽ കൊടുക്കുന്ന പരിശീലനം തുടർന്നുള്ള പ്രവർത്തനമേഖലകളിൽ ഇടപെടാൻ സഹായകമാകുന്നു.

ക്ലാസ് അച്ചടക്കം, ഉച്ചഭക്ഷണവിതരണം, പ്രത്യേക ദിനാചരണങ്ങൾ, ആഘോഷങ്ങൾ, രക്ഷിതാക്കളും മായുള്ള ഇടപെടലുകൾ, സ്പോർട്സ്, കലാമേള തുടങ്ങി എല്ലായിടത്തും ഈ കൊച്ചു സേന അധ്യാപകരുടെ വലംകൈയായി ഉണ്ട്