യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നമ്മുടെ ദൈനംദിന ജീവിതത്തിൽ നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ശുചിത്വം. ശുചിത്വം രണ്ട് തരമുണ്ട്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം. ഇന്ന് ലോകത്തെ കീഴ്പ്പെടുത്തിയിരിക്കുന്ന മഹാമാരിയെ തോൽപ്പിക്കാൻ വ്യക്തി ശുചിത്വം കൊണ്ട് മാത്രമേ നമുക്ക് സാധിക്കുകയുളളൂ. നമ്മുടെ ശരീരം എപ്പോഴും വൃത്തിയുള്ളതായിരിക്കണം.കണ്ണിലോ മൂക്കിലോ വായിലോ സ്പർശിക്കാൻ പാടില്ല. കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകണം. മറ്റുള്ളവരിൽ നിന്നു നാം സാമൂഹിക അകലം കൃത്യമായി പാലിക്കണം.ഹസ്തദാനങ്ങളും ആലിംഗനങ്ങളും ഒഴിവാക്കുക.വൃത്തിയുള്ള ശരീരത്തിലേ നല്ല ആരോഗ്യം ഉണ്ടാവുകയുള്ളൂ. ആരോഗ്യമുള്ള ശരീരത്തിലേ നല്ല മനസുണ്ടാകൂ. നല്ല മനസിൽ മാത്രമേ നല്ല ചിന്തയുണ്ടാവൂ.അതിനാൽ നാം എല്ലാവരും കൃത്യമായും ശുചിത്വം പാലിക്കണം.

ഐറ ഇർഷാദ്
2 A മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം