ധീരർ നമ്മൾ വീരർ നമ്മൾ കേരളീയർ
ഒറ്റക്കെട്ടായ് പൊരുതിടും നമ്മൾ
ഓഖിയും സുനാമിയും ചെറുത്തവർ
പ്രളയംതൻ കരാളഹസ്തങ്ങളെ ചെറുത്തവർ
തുരത്തിടും ഭീകരനാം കൊറോണയെ
അടച്ചിരിക്കും പൊരുതി ജയിക്കും വിവേകശാലികൾ,
നമ്മൾ വിവേകശാലികൾ.
മാസ്കുകൾ ധരിച്ചിടും കൈകൾ ചേർത്തു കഴുകിടും
വൃത്തിയിക്കും ചുറ്റുപാടും നന്മയുള്ള മർത്യരായി
അനുസരിക്കും സർക്കാരിനെ അതിജീവിക്കും കൊറോണയെ
തുരത്തിടും കൊറോണയെ,തുരത്തിടും കൊറോണയെ
നന്മയുള്ള മർത്യരായി തുരത്തിടും കൊറോണയെ.