ഉള്ളടക്കത്തിലേക്ക് പോവുക

യു.ജെ.ബി.എസ് കുഴൽമന്ദം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം ഉദ്ഘാടനം
വർണ്ണാഭമായ തൊപ്പിയണിഞ്ഞ  നവാഗതർ
കുട്ടികൾ കൊണ്ടുവന്ന വൃക്ഷത്തൈകൾ

പ്രവർത്തനങ്ങൾ

  • പ്രവേശനോത്സവം
  • പുതിയ അധ്യയനവർഷത്തെ വരവേൽക്കാനായി കടലാസ് പൂക്കളും ബലൂണുകളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. വർണ്ണാഭമായ തൊപ്പികൾ അണിയിച്ചും മധുര പലഹാരങ്ങൾ നൽകിയും ആണ് പുതിയ കുഞ്ഞുങ്ങളെ ഞങ്ങൾ വരവേറ്റത്.ഈ വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് ബി ആർ സി  ട്രെയിനർ ആയ ഡോ .ജെഷി .എസ്. ആണ്.വാർഡ് മെമ്പർ ശ്രീമതി കൗസല്യ സുരേന്ദ്രൻഅധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. സുചിത്ര സ്വാഗതം പറഞ്ഞു.ടീച്ചർ എജു കേറ്റർആയ ഇ.സി.മോഹനൻ മാസ്റ്റർ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് നയിച്ചു.സ്റ്റാഫ് സെക്രട്ടറി പി.ടി. കമലാദേവി നന്ദി രേഖപ്പെടുത്തി.





പരിസ്ഥിതിദിന പോസ്റ്ററുകൾ
  • പരിസ്ഥിതി ദിനാഘോഷം
  • ഈ വർഷത്തെ പരിസ്ഥിതി ദിനം  വളരെ വിപുലമായി ആചരിച്ചു . കുട്ടികൾ വൃക്ഷത്തൈകളുമായാണ് സ്കൂളിലെത്തിയത്..സ്കൂൾ പരിസരത്തും വീട്ടിലും വൃക്ഷത്തൈകൾ നട്ടുവളർത്തിയിട്ടുണ്ട്.