യു.എം.എ.എൽ.പി.എസ് പാലാങ്കര/രക്ഷകർതൃ സംഗമം
പാലാങ്കര യു എം എ എൽപി സ്കൂളിൽ രക്ഷകർതൃ സംഗമം നടത്തി കുട്ടികളുടെ മാനസിക വൈകാരിക വൈജ്ഞാനിക സ്ഥലങ്ങളെക്കുറിച്ച് വിശദമാക്കി കൊണ്ട് പാരന്റിംഗ് ക്ലാസ് നടത്തി.


ക്ലാസിനു നേതൃത്വം നൽകിയത് ചെങ്ങര സ്കൂൾ ഹെഡ്മാസ്റ്റർ അസീസ് സാറാണ് അദ്ദേഹം മികച്ച ട്രെയിനർ സംസ്ഥാന അധ്യാപക അവാർഡിന് അർഹനായിട്ടുണ്ട്.
ഹെഡ്മിസ്ട്രസ്സ് ഫെബ്ന പി പി.സ്വാഗത ഭാഷണം നടത്തിയ പരിപാടിക്ക് പുതിയ പ്രസിഡന്റ് അധ്യക്ഷസ്ഥാനം വഹിച്ചു വാർഡ് മെമ്പർ ഉദ്ഘാടനകർമ്മം നിർവഹിച്ചു സ്കൂൾ മാനേജർ വിപി ഹുസ്സൻ കുട്ടി ഹാജി,ജാബിർ പി എ,നജ്ത എം സുഹദ. ഷംല mp സൗമ്യ, ബിന്ദു റാബീന കെ.ടി പരിപാടിക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു. അധ്യാപകനായ KT അസ്‌ലം സാർ പരിപാടിക്ക് നന്ദി പ്രകാശിച്ചു അവസാനമായി നമ്മുടെ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി നമ്മോടൊപ്പം നിൽക്കുകയും നമുക്ക് വേണ്ടി നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന മാനേജ്മെൻറ്, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, കമ്മിറ്റി അംഗങ്ങൾ,മറ്റു നല്ലവരായ നാട്ടുകാർ എല്ലാവരോടും ഞങ്ങൾക്കുള്ള അകമഴിഞ്ഞ നന്ദി അറിയിക്കുന്നു തുടർന്നും നിങ്ങളുടെ ഓരോരുത്തരുടെയും നിസീമമായ സേവനം പ്രതീക്ഷിക്കുന്നു..