യു.എം.എൽ.പി.എസ് തിരുവില്വാമല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
നെയ്ത്തുകാരൻ

തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ വില്വമലയുടെ കുളിർകാറ്റും നിളയുടെയും ഗായത്രിയുടെയും പരിലാളനയുമേറ്റ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാടാണ് തിരുവില്വാമല .പുരാതന ക്ഷേത്രങ്ങളിൽ പ്രസിദ്ധമായ വില്വാദ്രിനാഥ ക്ഷേത്രത്തിനു സമീപം ഒരു സ്വർണ വില്വ൦ ഉണ്ടെന്ന വിശ്വാസമുള്ളതിനാലും വില്വ൦ അഥവാ കൂവള മരങ്ങൾ ധാരാളമുണ്ടായിരുന്ന മലയായതിനാലും വില്വമല എന്ന് പേര് വന്നുവെന്നും ശ്രീ വില്വദ്രിനാഥൻ വാണരുളുന്നതിവിടെയായതിനാൽ തിരുവില്വാമല എന്ന് പേര് ലഭിച്ചു എന്നൊക്കെ ഐതിഹ്യമുണ്ട്.

പഞ്ച പാണ്ഡവർ പ്രതിഷ്ടിച്ചതായി കരുതപ്പെടുന്ന ഐവർ മഠം ശ്രീകൃഷ്ണ ക്ഷേത്രവും സർവ്വപാപങ്ങളിൽ നിന്നും മോചിതരായി പുനർജന്മം ലഭിക്കുമെന്ന വിശ്വാസത്തോടെ വിശ്വാസികൾ നൂഴുന്ന പുനർജനി ഗുഹയും ഇവിടെയാണുള്ളത്.

          കൈത്തറി നെയ്ത്തിനു പേര് കേട്ട കുത്താമ്പുള്ളി ഇവിടെയാണ്.നെയ്ത്തിനു വേണ്ടി കുടിയേറിപ്പാർത്ത ഒരു തലമുറയുടെ പിന്തലമുറക്കാരാണ് ഇന്നും ഇവിടെയുള്ളത്.അതുകൊണ്ടുതന്നെ തെലുങ്ക്,തമിഴ് ,മലയാളം ,കന്നഡ എന്നീ  നാലു ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന പഞ്ചായത്തെന്ന ബഹുമതിയും തിരുവില്വ മലക്കു സ്വന്തം. 

  കലാസാംസ്കാരിക,സാഹിത്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം മഹാന്മാർക്ക്  ജന്മം നൽകിയ നാടാണ്  തിരുവില്വാമല .ആക്ഷേപഹാസ്യത്തിൻറെ തമ്പുരാൻ വി കെ എൻ ,ദിവാകരൻ,മാനസി,വി കെ കെ രമേശ് എന്നിവർ നാടിൻറെ  എഴുത്തുകാരാണ്.പഞ്ചവാദ്യത്തിന്റെയ് പരമാചാര്യൻ വെങ്കിച്ചൻ സ്വാമി ,കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാൾ ,തായംബകക്ക് പുതിയ മാനങ്ങൾ കണ്ടെത്തിയ കൊളന്തസ്വാമി,ഘടം വാദകൻ വില്വാദ്രി ,തിരുവില്വാമല ഹരി, തകിൽ വാദകൻ കേശവൻ നായർ,മദ്ദളത്തിനു പേരുകേട്ട കണ്ണൻ നായർ,തിമില വാദകൻ ഗോപിനായർ എന്നിവർക്കു ജന്മം നൽകിയത് തിരുവില്വാമലയാണ്.

മധ്യ കേരളത്തിലെ ഉത്സവങ്ങൾക്ക്

തുടക്കം കുറിക്കുന്നത് തിരുവില്വാമല നിറമാലയോടനുബന്ധിച്ചാണ്.തിരുവില്വാമല ഏകാദശിയും അതിനോടനുബന്ധിച്ച അരങ്ങേറുന്ന  നങ്യാർകൂത്തും അപൂർവതയാണ്.