വരൂ, നമുക്ക് മനംകോർത്തു
കരങ്ങൾ അകറ്റിടാം
അകലം പാലിച്ചിടാം.
നൻമയുള്ള നാളെയെ പടർത്തിടാൻ
നയങ്ങൾ സ്വീകരിച്ചിടാം
കൈകൾ കഴുകിടാം
ഇവിടെ പെരുകും രോഗം തടഞ്ഞിടാം
വീണുടയും ജീവനു കാവലായിടാം
ജനരക്ഷയ്ക്കായ് പൊരുതും
നൻമയുള്ള മനസ്സുകൾക്കു
കൈകൂപ്പിടാം
നൻമയുള്ളൊരു നാളേക്കായ്
മനം ചേർത്തിടാം.