യു.എം.എം.എൽ.പി.എസ്. എരമംഗലം/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്

കോവിഡ് 19 ആരോഗ്യ ശീലങ്ങൾ വ്യക്തി സ്വയമായി പാലിക്കേണ്ട ചില ആരോഗ്യശീലങ്ങൾ ഉണ്ട്. ഓരോ വ്യക്തിയും ആരോഗ്യശീലങ്ങൾ കൃത്യമായി ശീലിക്കുകയും പാലിക്കുകയും ചെയ്താൽ ഒരു പരിധിവരെ നമുക്ക് പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ജീവിതത്തിൽ നിന്ന് തുടച്ചുനീക്കാൻ സാധിക്കും. രണ്ടു നേരം കുളിക്കുന്നതും വ്യക്തി ശുചിത്വം പാലിക്കുന്നതും നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കൊറോണ എന്ന വൈറസ് മൂലം പടർന്നു പടർന്നു കൊണ്ടിരിക്കുന്ന കോവിഡ് 19എന്ന ഈ രോഗത്തെ തടയുന്നതിനായി നാം പാലിക്കേണ്ട ചില ആരോഗ്യശീലങ്ങൾ ഉണ്ട്. ഭക്ഷണത്തിന് മുമ്പും ശേഷവും കൈകഴുകുന്ന നമ്മൾ കൈ കഴുകലിന് കൂടുതൽ ശ്രദ്ധ കാണിക്കേണ്ട സമയമാണിത്. പൊതുസ്ഥലങ്ങൾ സന്ദർശിക്കുകയോ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്താൽ നമ്മൾ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. ആദ്യം ഉള്ളം കയ്യിലും പിന്നീട് പുറം കൈകളിലും തുടർന്ന് വിരലുകൾക്കിടയിൽ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് നേരമെങ്കിലും കൈകൾ കഴുകേണ്ടതുണ്ട്, ഇതുവഴി കൊറോണ മാത്രമല്ല വളരെയധികം വൈറസുകളെയും കീടാണുക്കളെയും നമുക്ക് എളുപ്പത്തിൽ തടയാനാകും. കോവിഡ് 19 എന്ന ഈ മഹാമാരിയെ തടയുന്നതിന് നാം കുറച്ചുകൂടി മുൻകരുതലുകളോടെ ആരോഗ്യശീലങ്ങൾ പാലിക്കേണ്ടതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാലകൊണ്ട് മറക്കണം നാം മുഖം മറക്കുന്നതിലൂടെ വൈറസുകൾ മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനാകും. നാം പൊതുഇടങ്ങളിൽ സഞ്ചരിക്കുമ്പോൾ മുഖം മാസ്ക് ഉപയോഗിച്ച് മറക്കേണ്ടത് അത്യാവശ്യമാണ്. കൈകൾ കൊണ്ടും വിരലുകൾ കൊണ്ടും കണ്ണ് മൂക്ക് വായ എന്നിവിടങ്ങളിൽ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക അതുമൂലം നമുക്ക് കോവിഡ് 19 എന്ന രോഗത്തിൽ നിന്നും കൊറോണ വൈറസിൽ നിന്നും രക്ഷ നേടാൻ ആവും. ശ്രദ്ധിക്കുക സൂക്ഷിക്കുക ജാഗ്രത പാലിക്കുക." ഭയമല്ല വേണ്ടത് ജാഗ്രതയാണ്" പൊതു യിടങ്ങളിൽ സന്ദർശിക്കാതെ കുടുംബവുമായി ഒത്തു ചേർന്നിരുന്ന് നമുക്ക് നാടിനെ രക്ഷിക്കാം ശുചിത്വമാണ് ആരോഗ്യം.

ജഷ്റ അഷറഫ്
4A യു എം എം ൽ പി സ്കൂൾ എരമംഗലം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം