യു.എം.എം.എൽ.പി.എസ്. എരമംഗലം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്
 മുഖ്യമായും ശ്വാസനാളികളെയാണ് കൊറോണ വൈറസ് ബാധിക്കുന്നത്. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കകൾക്ക് തകരാറ് എന്നിവയുണ്ടാകുന്നു. തുടർന്ന്, മരണം വരെ സംഭവിക്കുന്നു.
           മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാവുന്ന ഒരു കൂട്ടം വൈറസുകളണിത്. ഗോളാകൃതിയുള്ള വൈറസിന് കൊറോണ എന്ന പേരു വന്നത് അതിൻ്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെയുള്ള കൂർത്ത മുനകളുള്ളതിനാലാണ്.പ്രധാനമായും പക്ഷിമൃഗാദികളിൽ കാണപ്പെടുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുന്ന മനുഷ്യരിലേക്കും വ്യാപിക്കുകയും ചെയ്യുന്നു.

ലോകരാജ്യങ്ങളെ മുഴുവൻ ബാധിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ തുരത്താൻ ഒരേയൊരു പോംവഴി മാത്രമാണ് നമ്മുടെ മുന്നിലുള്ളത്.. 'അകലം പാലിക്കുക..' എന്നതു തന്നെയാണ് പ്രധാനമാർഗം. ഈ നിർദ് ദേശത്തെ അനുസരിക്കാം, നല്ലൊരു നാളേക്കായ്...

അവന്തിക.ടി.എസ്
4 D യു.എം.എം.എൽ.പി.എസ് എരമംഗലം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം