മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ
 കൊറോണ എന്ന മഹാ രോഗം അത്യമായി വന്നത് ചൈനയിലെ വുഹാനിലാണ് ഇത് ഒരു തരം വൈറസാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വളരെ പെട്ടന്ന് പകരുന്ന രോഗമണ് കൊറോണ ലോകത്തിലെ മിക്ക രാജ്യങ്ങളിലും കൊറോണ രോഗമുണ്ട് 
കൊറോണയുടെ ലക്ഷണങ്ങൾ : പനി, വിട്ടുമാറാത്ത തലവേദന, തൊണ്ടവേദന, എന്നിവയാണ് ലോക്ക്ഡൌൺ കാലത്ത് നാം വീട്ടിൽ ഇരുന്ന് ശ്രദ്ധിച്ച ആരോഗ്യ ശീലങ്ങൾ ഉൾപ്പടെ ഉള്ള കാര്യങ്ങൾക്ക് തുടർച്ച ഉണ്ടാകണം പ്രത്യേകിച്ചും കൈകൾ വൃത്തിയായി സൂക്ഷിക്കാനുള്ള ശീലം കൊണ്ടുവരണം. കൂടാതെ ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന സ്ഥലങ്ങളിൽ പോവാതിരിക്കുക, വൃത്തികേടാക്കുന്ന ശീലവും മാറണം .പൊതു സ്ഥലത്ത് തുപ്പുന്നവർക്ക് ശിക്ഷ ഉണ്ടെങ്കിലും അതൊന്നും കാര്യമായി പാലിക്കപ്പെടാറില്ല .പുറത്ത് പോയി വന്നാൽ കൈ കാലുകൾ കഴുകുന്ന ശീലവും തുടരാൻ ആകണം. കുട്ടികളിൽ ഉൾപ്പടെ ഇക്കാലത്ത് വായന ശീലം സജീവമായിട്ടുണ്ട്. തിരിഞ്ഞ് നോക്കാൻ സമയം കിട്ടാത്തവർ വരെ ഇപ്പോൾ നല്ല വായനക്കാരായി മാറി. വീട്ടിൽ ഇരുന്ന സമയത്ത് പലപ്പോഴും മാറ്റിവച്ച വിഖ്യാത കൃതികൾ വരെ വായിച്ചു തീർത്തു. പ്രതിസന്ധികളെ നേരിടാനും ഇത്തരം പകർച്ചവ്യതികൾ ക്കെതിരെ അവബോധം ഉണ്ടാക്കാനുമൊക്കെയുള്ള സാഹചര്യമായി വേണം ലോക്ക് ഡൗണിനെ കാണാൻ .............
മുഹമ്മദ്‌ ഫസീൽ
1 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം